യാത്രികര്‍ക്ക് കൂട്ടായി കേരള ടൂറിസം മൊബൈല്‍ ആപ്പ്

തിരുവനന്തപുരം: ഭാഷയുടെയും ദേശത്തിന്റെയും വൈവിധ്യങ്ങളില്ലാതെ സഞ്ചാരിക്കള്‍ക്ക് യാത്ര ചെയ്യാനും ആകര്‍ഷകമായ സ്ഥലങ്ങള്‍ സ്വയം കണ്ടെത്താനുമുള്ള കേരള ടൂറിസം മൊബൈല്‍ ആപ്പ് ടൂറിസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ നടന്‍ മോഹന്‍ലാല്‍ പുറത്തിറക്കി.
ഉപഭോക്താകള്‍ക്ക് പുതിയ സാധ്യതകള്‍ തേടിപ്പോവാനും അവര്‍ കണ്ടെത്തുന്ന പുതിയ ഇടങ്ങള്‍ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താന്‍ ഉതകുംവിധമാണ് പുതിയ ആപ്പിന്റെ രൂപകല്‍പ്പന. ഇത്തരത്തില്‍ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ അന്തര്‍ദേശീയമായി ശ്രദ്ധിക്കപ്പെടും. ശബ്ദസഹായിയുടെ സാധ്യത ഉപയോഗിച്ച് യാത്രികര്‍ക്ക് അന്വേഷണങ്ങള്‍ നടത്താനാവും.
ടൈപ്പിന്റെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനൊപ്പം ശബ്ദ ഉത്തരങ്ങളായി വിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. ഓഗ്മെന്റഡ് റിയാലിറ്റി സാധ്യതകള്‍ കൂടി ചേര്‍ത്ത് ഗെയിമിങ് സ്റ്റേഷന്റെ സ്വഭാവത്തില്‍ പുറത്തിറക്കുന്ന നവീകരിച്ച ടൂറിസം മൊബൈല്‍ ആപ്പിന് മികച്ച സ്വീകാര്യതയാണുള്ളത്.
RELATED STORIES
ഏഷ്യന് ഗെയിംസ്: അരുണാചല് താരങ്ങള്ക്ക് ചൈനയുടെ വിലക്ക്
22 Sep 2023 11:13 AM GMTകുട്ടികള്ക്കെതിരായ അതിക്രമങ്ങള്; പ്രതികളുടെ ലൈംഗിക അവയവം...
22 Sep 2023 7:03 AM GMTകാനഡയില് വീണ്ടും ഖലിസ്ഥാന് നേതാവ് കൊല്ലപ്പെട്ടു; വിസ നിര്ത്തിവച്ച്...
21 Sep 2023 8:05 AM GMTഗൂഗിള് സഹസ്ഥാപകന്റെ വിവാഹമോചനത്തിനു കാരണം ഭാര്യയ്ക്ക് ട്വിറ്റര്...
17 Sep 2023 4:39 AM GMTബ്രസീലില് വിമാനം തകര്ന്ന് 14 പേര് മരിച്ചു
17 Sep 2023 4:12 AM GMTമൊറോക്കോ ഭൂകമ്പം: മരണസംഖ്യ 2,800 പിന്നിട്ടു
12 Sep 2023 4:42 PM GMT