Top

You Searched For "Psc exam"

പിഎസ്‌സി പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുന്നതില്‍ ഇനിമുതൽ കടുത്ത നിയന്ത്രണം

17 Nov 2019 5:05 AM GMT
ഇനിമുതല്‍ ജില്ലാതല നിയമനങ്ങള്‍ക്ക് അപേക്ഷ നല്‍കുന്ന ജില്ലയില്‍ മാത്രമേ പരീക്ഷാകേന്ദ്രം അനുവദിക്കൂ.

സിസിടിവിയും മൊബൈൽ ജാമറും സ്ഥാപിക്കണം; പിഎസ്‍സി പരീക്ഷ ക്രമക്കേടിന് തടയിടാൻ ശുപാർശകളുമായി ക്രൈംബ്രാഞ്ച്

10 Nov 2019 9:49 AM GMT
എട്ട് ശുപാ‌ർശകളടങ്ങിയ റിപ്പോർട്ട് ക്രൈംബ്രാ‌‌ഞ്ച് മേധാവി ടോമിൻ തച്ചങ്കരി പിഎസ്‍സി സെക്രട്ടറിക്ക് കൈമാറി. പിഎസ്‍സി പരീക്ഷകൾ ഓണ്‍ലൈൻ വഴിയാക്കുന്ന കാര്യം പരിശോധിക്കണമെന്നാണ് പ്രധാന ശുപാർശ.

ആസൂത്രണ ബോര്‍ഡ് ലിസ്റ്റിലും പി.എസ്.സിയുടെ തിരിമറി; സമഗ്രാന്വേഷണം വേണമെന്ന് പ്രതിപക്ഷം

12 Oct 2019 10:04 AM GMT
ആസൂത്രണബോര്‍ഡിലെ പ്‌ളാനിങ് കോര്‍ഡിനേഷന്‍ ചീഫ്, ഡീസെന്‍ട്രലൈസ്ഡ് പ്‌ളാനിങ് ചീഫ്, സോഷ്യല്‍ സര്‍വ്വീസ് ചീഫ് എന്നീ ഉന്നത തസ്തികകളിലെ ഇന്‍ര്‍വ്യൂവില്‍ ഇടത് അനുഭാവികളായ അവിടത്തെ ഉദ്യോഗസ്ഥര്‍ക്ക് ജോലി കിട്ടത്തക്ക വിധത്തില്‍ മാര്‍ക്ക് കൂട്ടിയിട്ടു നല്‍കിയെന്നാണ് ആരോപണം.

പി.എസ്.സി പരീക്ഷ: ഉദ്യോഗാര്‍ഥികളല്ലാത്തവര്‍ കോമ്പൗണ്ടിന് പുറത്ത്

11 Oct 2019 9:30 AM GMT
കൂടാതെ ക്യാമറ, ബ്ലൂടൂത്ത് തുടങ്ങിയവപോലുള്ള വിനിമയ ഉപകരണങ്ങള്‍ ഒളിപ്പിക്കുവാന്‍ തരത്തിലുള്ള ലോഹ/പ്ലാസ്റ്റിക് വസ്തുക്കള്‍ പരീക്ഷാ ഹാളില്‍ അനുവദിക്കുന്നതല്ല.

നിയമനമേള നികൃഷ്ടമായ നടപടി: മുല്ലപ്പള്ളി

29 Sep 2019 7:51 AM GMT
ഐക്യമലയാള പ്രസ്ഥാനത്തിനും എംടി വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, സുഗതകുമാരി ടീച്ചര്‍ തുടങ്ങിയ സാംസ്‌കാരിക നായകര്‍ക്കും മുഖ്യമന്ത്രി നൽകിയത് കുറുപ്പിന്റെ ഉറപ്പുപോലെയായി. ഇതു മലയാള ഭാഷയോടു കാട്ടുന്ന കൊടിയ വഞ്ചനയാണ്.

ഉന്നത ബന്ധമുള്ളവര്‍ക്ക് പിഎസ്‌സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു കിട്ടുന്ന അവസ്ഥയെങ്ങനെയുണ്ടായെന്നു ഹൈക്കോടതി

22 Aug 2019 2:11 PM GMT
സ്വാധീനമുള്ളവര്‍ക്ക് ചോദ്യപേപ്പറും ഉത്തരങ്ങളും ലഭ്യമാക്കുന്നത അവസ്ഥയെങ്ങനയുണ്ടായെന്നും കോടതി ആരാഞ്ഞു. കേസിലെ നാലാം പ്രതി സഫീര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് അറസ്റ്റിനു തടസമാണോയെന്നും കോടതി ആരാഞ്ഞു. മുന്‍ കേന്ദ്രമന്ത്രി സുപ്രിംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടും അറസ്റ്റു നടന്നെങ്കില്‍ എന്തുകൊണ്ടു ഇയാളെ അറസ്റ്റു ചെയ്യാനാവില്ലെയെന്നും കോടതി ചോദിച്ചു. ഭരണകക്ഷിയിലല്ലാത്തവരാണെങ്കില്‍ ഇതു തന്നെയാണോ അവസ്ഥയെന്നും കോടതി ചൂണ്ടിക്കാട്ടി. കൊടിയുടെ നിറമല്ല കുറ്റത്തിന്റെ ഗൗരവമാണ് കണക്കിലെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. പരീക്ഷാഹാളില്‍ മൊബൈല്‍ ഫോണുകള്‍ എപ്രകാരമാണ് അനുവദനീയമാകുന്നതെന്ന് ചോദിച്ച കോടതി പിഎസ്‌സിക്കെതിരെയും വിമര്‍ശനമുന്നയിച്ചു

പരീക്ഷയിൽ ക്രമക്കേടെന്ന് ആക്ഷേപം; പി.എസ്.സിക്കെതിരേ ഉദ്യോഗാർഥികൾ ഹൈക്കോടതിയിലേക്ക്

21 Aug 2019 7:41 AM GMT
പരീക്ഷയില്‍ ക്രമക്കേട് നടന്നതിന് തെളിവില്ലെന്നാണ് പി.എസ്.സി വിജിലന്‍സിന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍. പരീക്ഷയ്ക്ക് മുമ്പ് ഈ പഠന സഹായി ഉദ്യോഗാര്‍ത്ഥികളിലേക്ക് വ്യാപകമായി എത്തിയതിന് തെളിവില്ലെന്നാണ് പി.എസ്.സി നടത്തിയ അന്വേഷണത്തിലെ നിഗമനം.

പിഎസ് സി പരീക്ഷാ ക്രമക്കേട് സമ്മതിച്ച് എസ്എഫ്‌ഐ നേതാക്കള്‍

19 Aug 2019 4:54 PM GMT
പരീക്ഷാ സമയത്ത് ഉത്തരങ്ങള്‍ എസ്എംഎസ് ആയി ലഭിച്ചെന്നും 70 ശതമാനത്തിലേറെ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതിയത് എസ്എംഎസ് വഴിയാണെന്നും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകിയേക്കും

6 Aug 2019 5:53 AM GMT
ക്രമക്കേട് കണ്ടെത്തിയ പോലിസ് കോൺസ്റ്റബിൾ റാങ്ക് പട്ടിക റദ്ദാക്കണമോയെന്ന് ഇന്ന് ചേരുന്ന പി.എസ്.സി യോഗം തീരുമാനിക്കും. കോലക്കേസിലെ പ്രതികളും എസ്എഫ്ഐ നേതാക്കളുമായ ശിവരഞ്ജിത്തും നസീമും പരീക്ഷയില്‍ ഗുരുതര ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷിക്കാന്‍ പി.എസ്.സി വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

പിഎസ്‌സി പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കുകള്‍ ദമ്പതികള്‍ക്ക്

28 July 2019 2:33 AM GMT
ഛത്തീസ്ഗഡ് പബ്ലിക് സര്‍വീസ് കമ്മിഷന്റെ ചീഫ് മുനിസിപ്പല്‍ ഓഫിസര്‍ പരീക്ഷയിലാണ് അനുഭവ് സിങും ഭാര്യ വിഭ സിങുമാണു യഥാക്രമം ഒന്നും രണ്ടും റാങ്കുകള്‍ നേടി താരങ്ങളായത്

പി.എസ്.സി എഴുതാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ് ലോഡ് ചെയ്യണം

11 July 2019 9:23 AM GMT
അഡ്വൈസ് മെമ്മോ (നിയമന ശുപാര്‍ശ) ഉദ്യോഗാര്‍ഥികള്‍ക്ക് കമ്മിഷന്റെ ഓഫീസില്‍ വച്ച് നേരിട്ട് കൈമാറുന്നതിനും തീരുമാനമായി. നിലവില്‍ സാധാരണ തപാലിലാണ് നിയമന ശുപാര്‍ശ അയയ്ക്കുന്നത്. പലപ്പോഴും ഉദ്യോഗാര്‍ഥികള്‍ക്ക് ഇത് ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്.
Share it