Sub Lead

പോലിസുകാരനെ പരസ്യമായി മര്‍ദ്ദിച്ചു; ആന്ധ്രാ മുഖ്യമന്ത്രിയുടെ സഹോദരി അറസ്റ്റില്‍

പോലിസുകാരനെ പരസ്യമായി മര്‍ദ്ദിച്ചു; ആന്ധ്രാ മുഖ്യമന്ത്രിയുടെ സഹോദരി അറസ്റ്റില്‍
X

ഹൈദരാബാദ്: പ്രതിഷേധസമരത്തിനിടെ പോലിസ് ഉദ്യോഗസ്ഥരെ പരസ്യമായി കൈയേറ്റം ചെയ്ത ആന്ധ്രാ മുഖ്യമന്ത്രിയുടെ സഹോദരി അറസ്റ്റില്‍. വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശര്‍മിളയെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. തെലങ്കാന സ്‌റ്റേറ്റ് പബ്ലിക് കമ്മിഷന്‍ നടത്തിയ പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെയുള്ള പ്രതിഷേധത്തിനായി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ (എസ്‌ഐടി) ആസ്ഥാനത്തേക്ക് പോവുന്നതിനിടെയാണ് ശര്‍മിളയെ പോലിസ് സംഘം തടഞ്ഞത്. എസ്‌ഐടി ഓഫിസ് പരിസരത്തേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ശര്‍മിള സഞ്ചരിച്ച കാര്‍ പോലിസ് തടയുകയായിരുന്നു.

വാഹനം തടഞ്ഞുനിര്‍ത്തിയ ശേഷം ഒരു പോലിസുദ്യോഗസ്ഥന്‍ വാഹനത്തിന്റെ ഡ്രൈവറെ ബലമായി പുറത്തിറക്കുന്നതും തൊട്ടുപിന്നാലെ കാറില്‍നിന്ന് പുറത്തിറങ്ങിയ ശര്‍മിള പോലിസുകാരനെ മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. പ്രതിഷേധസൂചകമായി ശര്‍മിള നിലത്തിരിക്കുകയും കുറച്ചുകഴിഞ്ഞ് നടന്നുപോവുകയും ചെയ്തു. ഇതിനിടെയും ശര്‍മിള പോലിസുദ്യോഗസ്ഥരെ തള്ളിമാറ്റുന്നുണ്ട്. പിന്നീട് ഒരുസംഘം പോലിസുകാര്‍ ശര്‍മിളയെ ബലം പ്രയോഗിച്ച് തടയുകയും അവിടെ നിന്ന് മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് തെലങ്കാനയില്‍ സര്‍ക്കാരിനെതിരേ വ്യാപകപ്രതിഷേധമാണ് അരങ്ങേറുന്നത്. കേസില്‍ ഇതിനോടകം 11 പേര്‍ അറസ്റ്റിലാകുകയും മൂന്ന് പരീക്ഷകള്‍ റദ്ദാക്കുകയും ചെയ്തു. ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരേ കഴിഞ്ഞ മാസം ഹൈദരാബാദില്‍ നടന്ന പ്രതിഷേധത്തിനിടെയും ശര്‍മിളയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it