- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ എം ഷാജിയെ വേട്ടയാടാന്‍ അനുവദിക്കില്ല; ജനകീയ പ്രതിരോധം തീര്‍ക്കുമെന്ന് യൂത്ത് ലീഗ്
അക്രമം കൊണ്ട് നേരിടാനാണ് സിപിഎം ഭാവമെങ്കില്‍ പിണറായിയെ നാട്ടിലിറങ്ങാന്‍ അനുവദിക്കില്ല

കണ്ണൂര്‍: ക്വട്ടേഷന്‍ വധഭീഷണി, അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങളില്‍ കെ എം ഷാജിക്ക് പിന്തുണയുമായി യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി. കെ എം ഷാജി എംഎല്‍എയെ വക വരുത്താനും വേട്ടയാടാനുമുള്ള സിപിഎം നീക്കം അനുവദിക്കില്ലെന്ന് മുസ് ലിം യൂത്ത് ലീഗ് കണ്ണുര്‍ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും അഴിമതിയും ചോദ്യം ചെയ്യുകയും സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരേ പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്നയാളാണ് കെ എം ഷാജി. പ്രളയ തട്ടിപ്പ്, സ്പ്രിങ്ഗ്ലളര്‍ അഴിമതി, സ്വര്‍ണ കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള അധോലോക പ്രവൃത്തികള്‍ തുടങ്ങിയവ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുകയും നിയമസഭയില്‍ ചോദ്യം ചെയ്യുകയും ചെയ്തതിനാണ് ഷാജിയെ കൊലപ്പെടുത്താനും വ്യക്തിഹത്യ നടത്തുവാനും ശ്രമിക്കുന്നത്. പി.ആര്‍ വര്‍ക്കിലൂടെ ഊതിവീര്‍പ്പിച്ച പിണറായുടെ കപടമുഖം തുറന്നുകാണിച്ചപ്പോള്‍ പിണറായിക്ക് ഷാജിയോടുണ്ടായ പക അദ്ദേഹത്തിന്റെ മനോനില തെറ്റിച്ചിരിക്കുകയാണ്. ഇത്തരം നീക്കങ്ങള്‍ക്കെതിരേ യൂത്ത് ലീഗ് ജനകീയ പ്രതിരോധം തീര്‍ത്ത് സംരക്ഷിക്കും. നിലപാടുകള്‍ പറയുന്ന ലീഗ് നേതാക്കളെ അക്രമം കൊണ്ട് നേരിടാനാണ് സിപിഎം ഭാവമെങ്കില്‍ പിണറായി വിജയനെ പോലും നാട്ടിലിറങ്ങാന്‍ അനുവദിക്കില്ലെന്നും യൂത്ത് ലീഗ് വ്യക്തമാക്കി.
സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ സുബൈര്‍ ഉദ്ഘാടനം ചെയ്തു. സമീര്‍ പറമ്പത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് സിക്രട്ടറി കെ പി താഹിര്‍, എന്‍ പി റഷീദ്, ഷക്കീര്‍ മൗവ്വഞ്ചേരി, കെ കെ എം ബഷീര്‍, സി പി റഷീദ്, ഖജാഞ്ചി മുസ് ലിഹ് മഠത്തില്‍, നസീര്‍ നെല്ലൂര്‍ സംസാരിച്ചു.
Youth League says will not be allowed to hunt KM Shaji












