Sub Lead

മദ്യപാനത്തിനിടെ തര്‍ക്കം; യുവാവ് കുത്തേറ്റുമരിച്ചു

മദ്യപാനത്തിനിടെ തര്‍ക്കം; യുവാവ് കുത്തേറ്റുമരിച്ചു
X

പത്തനംതിട്ട: കൂട്ടുകൂടി മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ കലഞ്ഞൂരില്‍ യുവാവ് കുത്തേറ്റുമരിച്ചു. കഞ്ചോട് മനു (35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ശിവപ്രസാദ് എന്ന വ്യക്തിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവമെന്ന് പോലിസ് പറഞ്ഞു. തലയിലും ശരീരത്തിലും ഗുരുതരമായി പരുക്കേറ്റ മനുവിനെ ശിവപ്രസാദ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. തൊട്ടുപിന്നാലെ ശിവപ്രസാദ് ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താന്‍ ശ്രമം നടക്കുന്നതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it