കാസര്‍കോഡ് ഇരട്ടക്കൊലപാതകം: ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കാസര്‍ഗോഡ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് യുഡിഎഫാണ് ആണ് എന്ന കാര്യം പരിഗണിച്ച് ജില്ലയിലെ നാശനഷ്ടങ്ങളുടെ ചിലവ് കാസര്‍ഗോഡ് യുഡിഎഫ് ചെയര്‍മാന്‍ എം.സി.കമറൂദീന്‍, കണ്‍വീനര്‍ ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്നും ഈടാകേണ്ടതാണെന്ന് കോടതിയുടെ വാക്കാല്‍ പരാമര്‍ശമുണ്ടായി. നഷ്ടം ഈടാക്കുന്നത് കൂടാതെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് കണക്കിലെടുത്ത് പ്രേരണക്കുറ്റം ചുമത്തിയും ഡീന്‍ കുര്യാക്കോസിനേയും യുഡിഎഫ് കാസര്‍കോട് ഭാരവാഹികളേയും പ്രതിയാക്കി കേസെടുക്കേണ്ടതാണെന്നും വാക്കാല്‍ പരാമര്‍ശമുണ്ടായി. എന്നാല്‍ പിന്നീട് പുറത്തിറങ്ങിയ ഉത്തരവില്‍ ഇക്കാര്യം കോടതി വ്യക്തമാക്കിയിട്ടില്ല

കൊച്ചി: കാസര്‍ഗോഡ് ഇരട്ടക്കൊലപാതുവുമായി ബന്ധപ്പെട്ട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ മുഴുവന്‍ നഷ്ടങ്ങള്‍ക്കും തുല്യമായ തുക യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്, കാസര്‍ഗോഡ് ജില്ലാ യു.ഡി.എഫ് കണ്‍വീനര്‍, ചെയര്‍മാന്‍ എന്നിവരില്‍ നിന്ന് ഈടാക്കണമെന്ന് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രണ്ജിത് തമ്പാന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കാസര്‍ഗോഡ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് യുഡിഎഫാണ് ആണ് എന്ന കാര്യം പരിഗണിച്ച് ജില്ലയിലെ നാശനഷ്ടങ്ങളുടെ ചിലവ് കാസര്‍ഗോഡ് യുഡിഎഫ് ചെയര്‍മാന്‍ എം.സി.കമറൂദീന്‍, കണ്‍വീനര്‍ ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്നും ഈടാകേണ്ടതാണെന്ന കോടതിയുടെ വാക്കാല്‍ പരാമര്‍ശമുണ്ടായി. നഷ്ടം ഈടാക്കുന്നത് കൂടാതെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് കണക്കിലെടുത്ത് പ്രേരണക്കുറ്റം ചുമത്തിയും ഡീന്‍ കുര്യാക്കോസിനേയും യുഡിഎഫ് കാസര്‍കോട് ഭാരവാഹികളേയും പ്രതിയാക്കി കേസെടുക്കണമെന്നും വാക്കാല്‍ പരാമര്‍ശമുണ്ടായി. എന്നാല്‍ പിന്നീട് പുറത്തിറങ്ങിയ ഉത്തരവില്‍ ഇക്കാര്യം കോടതി വ്യക്തമാക്കിയിട്ടില്ല.
സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാവുന്ന ഹര്‍ത്താലുകള്‍ ജനജീവിതം ദുസഹമാക്കുന്നത് പരിഗണിച്ച് ഹര്‍ത്താല്‍ നടത്തുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ നേരത്തെ കേരള ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം ഹര്‍ത്താല്‍ നടത്തണമെങ്കില്‍ മിനിമം ഏഴ് ദിവസം മുന്‍പ് ഇക്കാര്യം പ്രഖ്യാപിക്കുകയും നോട്ടീസ് നല്‍കുകയും വേണം. എന്നാല്‍ കാസര്‍കോട് പെരിയയില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അര്‍ധരാത്രി ഒരു മണിയോടെയാണ് ഫേസ്ബുക്കിലൂടെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയായെടുത്ത കേസാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ.കെ.ജയശങ്കര്‍ നമ്പ്യാര്‍ എന്നിവര്‍ പരിഗണിച്ചത്.
തനിക്കെതിരായ കോടതീയലക്ഷ്യക്കേസില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഡീന്‍ കുര്യാക്കോസ് സമയം നീട്ടിച്ചോദിച്ചിരുന്നു. ഇത് അംഗീകരിച്ച കോടതി കേസ് മാര്‍ച്ച് ആറാം തീയതിയിലേക്ക് മാറ്റി. ഹര്‍ത്താലിലെ യഥാര്‍ത്ഥ നഷ്ടം എത്രയാണ് എന്ന് കണ്ടെത്താന്‍ പ്രത്യേക കമ്മീഷനെ നിയമിക്കുമെന്നും ഈ കമ്മീഷന്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചുള്ള തുക നേതാക്കളില്‍ നിന്നും ഈടാക്കണമെന്നും കോടതി വ്യക്തമാക്കി. ഡീന്‍ എല്‍എല്‍ബി പഠിച്ച ആളല്ലേ, നിയമം അറിയില്ലേ എന്ന് ഹൈക്കോടതി ചോദിച്ചു. എന്നാല്‍ ഡീന്‍ എല്‍എല്‍ബി പൂര്‍ത്തിയാക്കി എന്നല്ലാതെ പ്രക്ടീസ് ചെയ്യുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. കേസ് മാര്‍ച്ച് ആറിനു പരിഗണിക്കും കേസ് സംബന്ധിച്ച വിശദാശങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. നഷ്ട വിവര കണക്കു ബോധിപ്പിക്കാന്‍ സര്‍ക്കാരിനും നിര്‍ദ്ദേശം നല്‍കി.
RELATED STORIES
ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം
25 Sep 2023 10:37 AM GMTസൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കും
23 Sep 2023 10:26 AM GMT