Sub Lead

ഗസയ്ക്ക് വേണ്ടി മുസ്‌ലിം പണ്ഡിതര്‍ അണിനിരക്കണമെന്ന് യെമന്‍ ഗ്രാന്‍ഡ് മുഫ്തി

ഗസയ്ക്ക് വേണ്ടി മുസ്‌ലിം പണ്ഡിതര്‍ അണിനിരക്കണമെന്ന് യെമന്‍ ഗ്രാന്‍ഡ് മുഫ്തി
X

സന്‍ആ: ഗസയ്ക്ക് വേണ്ടി ലോകത്തെ മുസ്‌ലിം പണ്ഡിതര്‍ അണിനിരക്കണമെന്ന് യെമന്‍ ഗ്രാന്‍ഡ് മുഫ്തി ശെയ്ഖ് ശംസ് അല്‍ ദിന്‍ ഷറഫ് അല്‍ ദിന്‍. ''മുനമ്പില്‍ ദുരിതമനുഭവിക്കുന്നവരെയും പട്ടിണി കിടക്കുന്നവരെയും സഹായിക്കുകയും അവര്‍ക്കായി ജിഹാദിന് ആഹ്വാനം ചെയ്യുകയും ചെയ്യേണ്ടത് ഉമ്മത്തിലെ പണ്ഡിതരുടെ ഉത്തരവാദിത്തമാണ്. കഷ്ടപ്പാടുകള്‍ക്ക് മുന്നില്‍ നിശബ്ദത പാലിക്കുന്നത് ഇനി സഹിക്കാന്‍ കഴിയില്ല.''-സന്‍ആയില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.


''ഗസയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് മുന്നില്‍ മൗനം പാലിക്കുന്ന ഉമ്മത്തിലെ പണ്ഡിതര്‍ ദൈവത്തെയും പ്രവാചകനെയും വഞ്ചിച്ചവരില്‍ ഉള്‍പ്പെടുന്നു. ദൈവിക ഉത്തരവാദിത്തത്തേക്കാള്‍ പാശ്ചാത്യ സമ്മര്‍ദ്ദത്തെ ഭയപ്പെടുന്നവരെ അംഗീകരിക്കാനാവില്ല. പണ്ഡിതര്‍ ഭയത്തില്‍ നിന്ന് മോചിതരായി ഉത്തരവാദിത്തങ്ങളിലേക്ക് മടങ്ങാതെ സയണിസ്റ്റ് ആക്രമണത്തെയും യുഎസ് മേധാവിത്വത്തെയും നേരിടാനാവില്ല. സയണിസ്റ്റുകളും യുഎസും നിരാശപ്പെട്ടാല്‍ മാത്രം പോരാ.''-അദ്ദേഹം പറഞ്ഞു.

''ദൈവനിഷേധികളായ പാശ്ചാത്യരെ ഇന്ന് യെമന്‍ നേരിടുന്നുണ്ട്. മതപരവും ധാര്‍മികപരവുമായ ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് യെമന്‍ ഗസയ്ക്ക് പിന്തുണ നല്‍കുന്നത്. ഫലസ്തീന്‍ ജനതയുടെ സ്ഥിരത ഉമ്മത്തിന്റെ വിജയസ്തംഭമാണ്. എല്ലാ വെള്ളിയാഴ്ച്ചകളിലും ദശലക്ഷക്കണക്കിന് പേര്‍ ഫലസ്തീന് വേണ്ടി യെമനില്‍ പ്രതിഷേധിക്കുന്നു. യെമന്‍ സൈന്യം ചെങ്കടലിലും അറബിക്കടലിലും ഇസ്രായേലി ബന്ധമുള്ള കപ്പലുകളെ ആക്രമിക്കുന്നു. പ്രതീകാത്മക ഐക്യദാര്‍ഡ്യമല്ല, യഥാര്‍ത്ഥ പ്രവര്‍ത്തനമാണ് ഇത് വ്യക്തമാക്കുന്നത്.''-അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it