Sub Lead

ഇസ്രായേലി കപ്പലുകളെ ഇന്ന് മുതല്‍ ആക്രമിക്കുമെന്ന് ഹൂത്തികള്‍

ചെങ്കടലിലും അറബിക്കടലിലും ബാബ് അല്‍ മന്ദാബ് കടലിടുക്കിലും ഏഥന്‍ ഉള്‍ക്കടലിലുമാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്

ഇസ്രായേലി കപ്പലുകളെ ഇന്ന് മുതല്‍ ആക്രമിക്കുമെന്ന് ഹൂത്തികള്‍
X

സന്‍ആ: ഗസയിലേക്ക് അവശ്യവസ്തുക്കള്‍ കടത്തിവിടുന്നത് തടഞ്ഞ ഇസ്രായേലിന്റെ കപ്പലുകളെ ഇന്നുമുതല്‍ ആക്രമിക്കുമെന്ന് യെമനിലെ ഹൂത്തികള്‍. ചെങ്കടലിലും അറബിക്കടലിലും ബാബ് അല്‍ മന്ദാബ് കടലിടുക്കിലും ഏഥന്‍ ഉള്‍ക്കടലിലുമാണ് ഇസ്രായേലി കപ്പലുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗസയിലേക്ക് നാലുദിവസത്തിനുള്ളില്‍ അവശ്യവസ്തുക്കള്‍ കടത്തിവിട്ടില്ലെങ്കില്‍ സൈനികനടപടി സ്വീകരിക്കുമെന്ന് ഹൂത്തികളുടെ നേതാവായ അബ്ദുല്‍ മാലിക് അല്‍ ഹൂത്തി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഈ സമയപരിധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ഉപരോധം തുടരാന്‍ തീരുമാനമെടുത്തതെന്ന് ഹൂത്തികളുടെ സൈനിക വക്താവ് യഹ്‌യാ സാരി അറിയിച്ചു. ഗസയിലേക്കുള്ള ചെക്ക്‌പോസ്റ്റുകള്‍ ഇസ്രായേല്‍ തുറക്കാത്തിടത്തോളം കാലം ഉപരോധം തുടരും. ഗസയിലെയും വെസ്റ്റ്ബാങ്കിലെയും ഫലസ്തീനികള്‍ക്കൊപ്പമാണ് യെമന്‍ എന്നും യഹ്‌യാ സാരി പറഞ്ഞു. ഗസയിലെ സംഭവവികാസങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്നും വിരലുകള്‍ ട്രിഗറിലാണെന്നും ഹൂത്തികള്‍ പറഞ്ഞിരുന്നു. ഇസ്രായേല്‍ ഉപരോധം മൂലം ഗസയില്‍ ഫലസ്തീനികള്‍ പട്ടിണിയിലാണെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം ഇന്നലെ പറഞ്ഞിരുന്നു. ഗസയില്‍ വെടിനിര്‍ത്താന്‍ ഒപ്പിട്ട കരാര്‍ ഇസ്രായേല്‍ ലംഘിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it