Sub Lead

ഇസ്രായേലിനെതിരെയുള്ള ആക്രമണങ്ങള്‍ മരവിപ്പിക്കുന്നുവെന്ന് അന്‍സാറുല്ല

ഇസ്രായേലിനെതിരെയുള്ള ആക്രമണങ്ങള്‍ മരവിപ്പിക്കുന്നുവെന്ന് അന്‍സാറുല്ല
X

സന്‍ആ: ഗസയില്‍ വെടിനിര്‍ത്തലിന് നിര്‍ബന്ധിതരായ സയണിസ്റ്റ് ഭരണ സംവിധാനത്തിന് എതിരായ ആക്രമണങ്ങള്‍ മരവിപ്പിക്കാന്‍ അന്‍സാറുല്ല പരമോന്നത നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി സൈനികര്‍ക്ക് നിര്‍ദേശം നല്‍കി. ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും സഞ്ചരിക്കുന്ന ഇസ്രായേലി കപ്പലുകള്‍ക്ക് നേരെയും തല്‍ക്കാലം ആക്രമണങ്ങള്‍ നടത്തരുതെന്നണ് നിര്‍ദേശം. ആക്രമണങ്ങള്‍ ഫലസ്തീനികള്‍ ഒപ്പിട്ട വെടിനിര്‍ത്തല്‍ കരാറിന് എതിരായി വരുമെന്നതാണ് പുതിയ ഉത്തരവിന് കാരണം. വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ സൈനിക നേതൃത്വത്തിന് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി നിര്‍ദേശവും നല്‍കി. ഫലസ്തീനികളുടെ നിര്‍ദേശ പ്രകാരമായിരിക്കും ഭാവി നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഫലസ്തീന്റെ മോചനത്തിനായുള്ള ദീര്‍ഘകാല സൈനിക തയ്യാറെടുപ്പുകള്‍ ഹുദൈദയില്‍ നടന്നു.


തൂഫാനുല്‍ അഖ്‌സ സൈനിക കോഴ്‌സാണ് ഹുദൈദ പ്രദേശത്ത് പൂര്‍ത്തിയായത്. അല്‍ ദഖിലിയ പ്രദേശത്ത് സ്ത്രീകളുടെ സംഘാടനവും നടന്നു.



ജില്ലയിലെ വനിതാ വികസന വകുപ്പുമായി സഹകരിച്ചായിരുന്നു സംഘാടനം. ഫലസ്തീന്റെ മോചനത്തിനായി പ്രവര്‍ത്തിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it