ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ നേപ്പാളില്‍ മരിച്ചു

ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ നേപ്പാളില്‍ മരിച്ചു

കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെന്ന് ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടംനേടിയ നേപ്പാള്‍ സ്വദേശി മരിച്ചു. രണ്ടടിയും 2.41 ഇഞ്ചും അഥവാ 67.08 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള ഖാഗേന്ദ്ര താപ മഗര്‍ ആണ് പൊഖാരയിലെ ആശുപത്രിയില്‍ ന്യൂമോണിയ ബാധിച്ച് മരണപ്പെട്ടത്. ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ഹൃദയത്തെ ബാധിച്ചതിനെ തുടര്‍ന്നാണ് മരണപ്പെട്ടതെന്ന് സഹോദരന്‍ മഹേഷ് താപ മഗര്‍ പറഞ്ഞതായി എഎഫ്പി റിപോര്‍ട്ട് ചെയ്തു. 2010ല്‍ തന്റെ 18ാം വയസ്സിലാണ് ആദ്യമായി ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെന്ന റെക്കോഡ് ഖാഗേന്ദ്ര താപ മഗറെ തേടിയെത്തിയത്. തന്റെ 27 വയസ്സിനിടെ ഒരു ഡസനിലേറെ രാജ്യങ്ങള്‍ ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്.


RELATED STORIES

Share it
Top