Sub Lead

ലോകം ഇന്ത്യയെ 'ജനാധിപത്യത്തിന്റെ മാതാവ്' എന്ന് വിളിക്കും: മോദി

പന്ത്രണ്ടാം നൂറ്റാണ്ടിൽ ഭരണത്തിൽ ജനങ്ങളുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബസവേശ്വരൻ അനുഭവ മന്തപയിൽ പരാമർശിച്ചിട്ടുണ്ട്

ലോകം ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ് എന്ന് വിളിക്കും: മോദി
X

ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യ പാരമ്പര്യങ്ങൾ മാഗ്ന കാർട്ടയ്ക്ക് മുൻപുള്ളതാണെന്ന് അവകാശപ്പെടുന്ന പതിമൂന്നാം നൂറ്റാണ്ടിലെ ഒരു രേഖ ആധുനിക റിപബ്ലിക്കിന്റെ ചട്ടക്കൂടായി പല പണ്ഡിതന്മാരും കരുതുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്കാർ രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തെ ആത്മവിശ്വാസത്തോടെ പ്രകീർത്തിച്ചാൽ ലോകം ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ് എന്ന് വിളിക്കുന്ന ദിവസം വിദൂരമല്ലെന്ന് മോദി പറഞ്ഞു.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തിയ മോദി പുരാതന ഗ്രന്ഥങ്ങൾ ഉദ്ധരിച്ച് പല ഗ്രന്ഥങ്ങളിലും റിപബ്ലിക് എന്ന് വിളിക്കപ്പെടുന്ന ലിച്ചാവിസ് പോലുള്ള വാക്കുകൾ ഉപയോ​ഗിച്ചിട്ടുണ്ട്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ജനാധിപത്യം കൂടുതലും വോട്ടെടുപ്പിനെക്കുറിച്ചും ഭരണത്തെക്കുറിച്ചും ആണ് പറയുന്നത് എന്നാൽ ഇന്ത്യയിൽ ഇത് "മൂല്യം, ജീവിതരീതി, രാജ്യത്തിന്റെ ജീവിതത്തിന്റെ ആത്മാവ്" എന്നിവയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യവസ്ഥകളും മാനദണ്ഡങ്ങളും കാലാകാലങ്ങളിൽ മാറിയിരിക്കാം, പക്ഷേ ജനാധിപത്യം എല്ലായ്പ്പോഴും നമ്മുടെ ആത്മാവായി തുടരുന്നു. പല പണ്ഡിതന്മാരും മാഗ്ന കാർട്ടയെ ജനാധിപത്യത്തിന്റെ അടിത്തറയായി വിശേഷിപ്പിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഭരണത്തിൽ ജനങ്ങളുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബസവേശ്വരൻ അനുഭവ മന്തപയിൽ പരാമർശിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it