Sub Lead

ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ ശൈഖ് മുഹമ്മദ് അലി അസ്സ്വാബൂനി അന്തരിച്ചു

ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ ശൈഖ് മുഹമ്മദ് അലി അസ്സ്വാബൂനി അന്തരിച്ചു
X

ഡമസ്‌കസ്: ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ശൈഖ് മുഹമ്മദ് അലി അസ്സ്വാബൂനി അന്തരിച്ചു. 91 വയസ്സായിരുന്നു. തുര്‍ക്കിയിലെ യല്‍വാ പട്ടണത്തിലായിരുന്നു അന്ത്യം. സിറിയയിലെ ഹലബില്‍ ജനിച്ച ഇദ്ദേഹം ഈജിപ്തിലെ അല്‍അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് 1952ലാണ് പഠനം പൂര്‍ത്തിയാക്കിയത്. അലപ്പോയില്‍ വൈജ്ഞാനിക മേഖലയില്‍ സജീവമായ അദ്ദേഹം പിന്നീട് മക്കയിലെ ഉമ്മുല്‍ഖുറാ സര്‍വകലാശാല അധ്യാപകനായിരുന്നു. ഔദ്യോഗികമായി സേവനത്തില്‍ നിന്ന് വിരമിച്ചെങ്കിലും സൗദിയില്‍ തന്നെ തുടര്‍ന്നു. ജന്മ നാടായ സിറിയയിലും അയല്‍രാജ്യമായ തുര്‍ക്കിയിലും ഇടയ്ക്കിടെ എത്തിയിരുന്നു.

ശൈഖ് മുഹമ്മദ് അലി അസ്സ്വാബൂനിയുടെ പഠനങ്ങള്‍ നിരവധി ഇസ്‌ലാമിക സര്‍വകലാശാലകളിലെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 50ലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 2007ല്‍ ദുബയ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ഇസ്‌ലാമിക് പേഴ്‌സണാലിറ്റി അവാര്‍ഡ് ലഭിച്ചിരുന്നു.

World renowned Islamic scholar Sheikh Mohammed Ali Azwabuni has passed away

Next Story

RELATED STORIES

Share it