ഇന്ത്യയെ പൂട്ടിക്കെട്ടി അഫ്ഗാന്‍ ബോളര്‍മാര്‍; 225 റണ്‍സ് വിജയ ലക്ഷ്യം

63 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 67 റണ്‍സെടുത്ത കോലി തന്നെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ഇന്ത്യയെ പൂട്ടിക്കെട്ടി അഫ്ഗാന്‍ ബോളര്‍മാര്‍; 225 റണ്‍സ് വിജയ ലക്ഷ്യം

സതാംപ്ടന്‍: ലോക കപ്പ് ക്രിക്കറ്റില്‍ താരതമ്യേന ദുര്‍ബലരായ അഫ്ഗാനിസ്താനെതിരെ വമ്പന്‍ പ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 224 റണ്‍സ് മാത്രം. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 63 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 67 റണ്‍സെടുത്ത കോലി തന്നെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കൂട്ടത്തകര്‍ച്ചയ്ക്കിടയിലും ആറാം ഏകദിന അര്‍ധസെഞ്ചുറി കണ്ടെത്തിയ കേദാര്‍ ജാദവാണ് ഇന്ത്യയെ 200 കടത്തിയത്. ജാദവ് 68 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 52 റണ്‍സെടുത്തു.

രോഹിത് ശര്‍മ (ഒന്ന്), ലോകേഷ് രാഹുല്‍ (53 പന്തില്‍ 30), വിജയ് ശങ്കര്‍ (41 പന്തില്‍ 29), മഹേന്ദ്രസിങ് ധോണി (52 പന്തില്‍ 28), ഹാര്‍ദിക് പാണ്ഡ്യ (ഒന്‍പതു പന്തില്‍ ഏഴ്), മുഹമ്മദ് ഷമി (ഒന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. കുല്‍ദീപ് യാദവ് (ഒന്ന്), ജസ്പ്രീത് ബുമ്ര (ഒന്ന്) എന്നിവര്‍ പുറത്താകാതെ നിന്നു.

അഫ്ഗാന്‍ നിരയില്‍ കൂടുതല്‍ വിക്കറ്റുകള്‍ പങ്കിട്ടത് ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നായിബും മുഹമ്മദ് നബിയും. നായിബ് 9 ഓവറില്‍ 51 റണ്‍സ് വഴങ്ങിയും നബി 9 ഓവറില്‍ 33 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുജീബുര്‍ റഹ്മാന്‍, അഫ്താബ് ആലം, റാഷിദ് ഖാന്‍, റഹ്മത്ത് ഷാ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

RELATED STORIES

Share it
Top