Sub Lead

'വീടുകളില്‍ സുരക്ഷിതരല്ലാത്തവര്‍ ഹിജാബ് ധരിക്കട്ടെ; ഹിന്ദുക്കള്‍ സ്ത്രീകളെ കാണുന്നത് ദുഷിച്ച കണ്ണുകളോടെയല്ല':വിവാദ പരാമര്‍ശവുമായി പ്രജ്ഞാ സിങ് താക്കൂര്‍

വീടുകളില്‍ സുരക്ഷിതരല്ലാത്തവര്‍ ഹിജാബ് ധരിക്കട്ടെ; ഹിന്ദുക്കള്‍ സ്ത്രീകളെ കാണുന്നത് ദുഷിച്ച കണ്ണുകളോടെയല്ല:വിവാദ പരാമര്‍ശവുമായി പ്രജ്ഞാ സിങ് താക്കൂര്‍
X

ഭോപ്പാല്‍:ഹിജാബ് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി ബിജെപി എംപി പ്രജ്ഞാ സിങ് താക്കൂര്‍.മദ്രസകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപാനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രജ്ഞാ സിങ് വ്യക്തമാക്കി. ഹിന്ദുക്കള്‍ സ്ത്രീകളെ ആരാധിക്കുന്നുണ്ടെന്നും അവരെ മോശമായി കാണില്ലെന്നും എംപി പറഞ്ഞു.ഭോപ്പാലിലെ പൊതുപരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മര്യാദകള്‍ പാലിക്കണമെന്നും,കോളജുകളിലും സ്‌കൂളുകളിലും ഹിജാബ് അനുവദിക്കില്ലെന്നും പ്രജ്ഞാ സിങ് വ്യക്തമാക്കി. 'ആരെങ്കിലും അവരുടെ വീടുകളില്‍ സുരക്ഷിതരല്ലെങ്കില്‍ അവിടെ ഹിജാബ് ധരിക്കട്ടെ, കോളജുകളിലും സ്‌കൂളുകളിലും അത് വേണ്ട' പ്രജ്ഞാ സിങ് പറഞ്ഞു.'ഹിജാബ് പര്‍ദയാണ്. പര്‍ദ നിങ്ങളെ ദുഷിച്ച കണ്ണുകളില്‍ കാണുന്നവര്‍ക്കെതിരെ ഉപയോഗിക്കണം. ഒരു കാര്യം വ്യക്തമാണ്, ഹിന്ദുക്കള്‍ സ്ത്രീകളെ ആരാധിക്കുന്നവരാണ്. നിങ്ങളെ ദുഷിച്ച കണ്ണോടെ കാണുന്നവരല്ല' പ്രജ്ഞാ സിങ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it