മുഖ്യശത്രു ബിജെപി; സിപിഎമ്മിനെതിരേ ഒരുവാക്ക് മിണ്ടില്ല
BY SHN4 April 2019 8:29 AM GMT

X
SHN4 April 2019 8:29 AM GMT
കല്‍പ്പറ്റ: എന്റെ മുഖ്യശത്രു ബിജെപി മാത്രമാണെന്നും ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കുക മാത്രമാണ് കേരളത്തില്‍ നിന്ന് മല്‍സരിക്കുന്നതിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്‍കി റോഡ്‌ഷോ നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിലെ എന്റെ സഹോദരി സഹോദരന്‍മാര്‍ ഇപ്പോള്‍ എനിക്കെതിരെ സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുമെന്ന് എനിക്കറിയാം. എന്നാല്‍, ഞാനൊരു കാര്യം പറയുന്നു. എന്റെ പ്രചാരണത്തില്‍ ഒരു വാക്ക് പോലും ഞാന്‍ സിപിഎമ്മിനെതിരേ സംസാരിക്കില്ല.
കേന്ദ്ര സര്‍ക്കാരും മോദിയും ആര്‍എസ്എസും ദക്ഷിണേന്ത്യയുടെ സംസ്‌കാരത്തേയും ഭാഷയേയും കടന്നാക്രമിക്കുകയും അവഗണിക്കുകയും ചെയ്യുന്നുണ്ട്. അതിനെതിരേ ഇന്ത്യ എന്നാല്‍ ഒന്നാണെന്ന സന്ദേശം പകരുകയാണ് തന്റെ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു.
Next Story
RELATED STORIES
ഏഷ്യന്‍ ഗെയിംസില്‍ പുതു ചരിത്രം രചിച്ച് ഇന്ത്യന്‍ വനിതകള്‍;...
25 Sep 2023 11:05 AM GMTഇന്‍ഡോറില്‍ ഇന്ത്യക്ക് വമ്പന്‍ ജയം; ഏകദിന പരമ്പര സ്വന്തം
24 Sep 2023 5:34 PM GMTഏഷ്യാ കപ്പില്‍ സിറാജ് മാജിക്ക് ; ഇന്ത്യയ്ക്ക് കിരീടം
17 Sep 2023 1:39 PM GMTഏഷ്യാ കപ്പില്‍ വീണ്ടും കുല്‍ദീപ് മാജിക്ക്; ലങ്കയെ ചുരുട്ടികെട്ടി...
12 Sep 2023 6:25 PM GMTഏഷ്യാ കപ്പ് ; ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം; നാണംകെട്ട് പാകിസ്താന്
11 Sep 2023 5:59 PM GMTഏഷ്യാകപ്പ്; കോഹ്ലിക്കും രാഹുലിനും സെഞ്ചുറി; പാകിസ്താന് മുന്നില്‍...
11 Sep 2023 2:36 PM GMT