Sub Lead

പൗരത്വ നിയമത്തില്‍ ആശങ്കവേണ്ട; എന്‍പിആര്‍ തടയില്ല, എന്‍ആര്‍സി സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും ഉദ്ധവ് താക്കറെ

'പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്റ്ററും വ്യത്യസ്ത വിഷയങ്ങളാണ്. ദേശീയ പൗരത്വ രജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പിലാക്കില്ല-സിന്ദുദുര്‍ഗ്ഗില്‍ മാധ്യമങ്ങളോട് മുഖ്യമന്ത്രി വ്യക്തമാക്കി.

പൗരത്വ നിയമത്തില്‍ ആശങ്കവേണ്ട; എന്‍പിആര്‍ തടയില്ല, എന്‍ആര്‍സി സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും ഉദ്ധവ് താക്കറെ
X

മുംബൈ: പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കുന്നതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ദേശീയ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും (എന്‍ആര്‍സി) വ്യത്യസ്ഥ വിഷയങ്ങളാണ്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) പട്ടിക പരിശോധിച്ചെന്നും അത് നടപ്പിലാക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ലെന്നും ഉദ്ധവ് പറഞ്ഞു. അതേസമയം, ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) സംസ്ഥാനത്ത് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

'പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്റ്ററും വ്യത്യസ്ത വിഷയങ്ങളാണ്. ദേശീയ പൗരത്വ രജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പിലാക്കില്ല-സിന്ദുദുര്‍ഗ്ഗില്‍ മാധ്യമങ്ങളോട് മുഖ്യമന്ത്രി വ്യക്തമാക്കി.

ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പിലാക്കുന്നത് ഹിന്ദുക്കളെയോ മുസ്ലിങ്ങളെയോ മാത്രമല്ല ആദിവാസികളെയും ബാധിക്കും. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് അറിയിപ്പ് നല്‍കിയിട്ടില്ല. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നാല്‍ ജനസംഖ്യാ കണക്കെടുപ്പാണ്. ജനസംഖ്യാ കണക്കെടുപ്പ് ആരെയും ബാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ലെന്നും ഉദ്ധവ് താക്കറെ പറയുന്നു.

ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി സഖ്യകക്ഷികള്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. ആദ്യം പൗരത്വ നിയമഭേദഗതി ബില്ലിനെ ശിവസേന പിന്തുണച്ചെങ്കിലും രാജ്യസഭയില്‍ നിന്ന് ശിവസേന വിട്ടുനില്‍ക്കുകയായിരുന്നു.

Next Story

RELATED STORIES

Share it