Sub Lead

സ്ത്രീ ശക്തിയുടെയും പ്രചോദനത്തിന്റെയും പ്രതീകം; വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് വനിതാ സംഗമം സംഘടിപ്പിച്ചു

സ്ത്രീ ശക്തിയുടെയും പ്രചോദനത്തിന്റെയും പ്രതീകം; വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് വനിതാ സംഗമം സംഘടിപ്പിച്ചു
X

കോട്ടക്കല്‍: ലോക വനിതാ ദിനത്തോടനുബന്ധിച്ച് വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടക്കലില്‍ വനിതാ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബാബിയ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഓരോ വെല്ലുവിളികളെയും അതിജീവിച്ചു കൊണ്ടാണ് ഓരോ ദിനരാത്രവും സ്ത്രീ സമൂഹം കടന്നുപോവുന്നതെന്ന് അവര്‍ പറഞ്ഞു. സ്ത്രീ സുരക്ഷയും സ്വയം പര്യാപ്തതയും എന്ന വിഷയത്തില്‍ വിമണ്‍ എംപവര്‍ ട്രെയ്‌നര്‍ ഹനാ ഷാഫി മോട്ടിവേഷന്‍ ക്ലാസെടുത്തു. ജില്ലാ പ്രസിഡന്റ് നാസിയ പുത്തനത്താണി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജാസ്മിന്‍ എടരിക്കോട്, വൈസ് പ്രസിഡന്റ് സാജിത ടീച്ചര്‍, സെക്രട്ടറി ആരിഫ വേങ്ങര, ഹിബാ ജലീല്‍ തിരൂരങ്ങാടി സംസാരിച്ചു.

Next Story

RELATED STORIES

Share it