വിലവര്‍ധന: രാജ്യം പട്ടിണിയിലകപ്പെടാതിരിക്കാന്‍ സമൂഹം മൗനം വെടിയണം വിമന്‍ ഇന്ത്യ മൂവ്‌മെന്റ്
അടുക്കളകള്‍ പോലും പൂട്ടുന്ന അവസ്ഥയിലേക്കാണ് പാചകവാതക വില അനുദിനം വര്‍ധിക്കുന്നത്. കഴിഞ്ഞ ഒമ്പതു മാസത്തിനിടെ ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 255 രൂപയാണ് വര്‍ധിച്ചത്

കൊച്ചി: രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കി ഇന്ധനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില ക്രമാതീതമായി വര്‍ധിക്കുകയാണെന്നും രാജ്യം പട്ടിണിയിലകപ്പെടാതിരിക്കാന്‍ സമൂഹം മൗനം വെടിയണമെന്നും വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സമിതി. അടുക്കളകള്‍ പോലും പൂട്ടുന്ന അവസ്ഥയിലേക്കാണ് പാചകവാതക വില അനുദിനം വര്‍ധിക്കുന്നത്. കഴിഞ്ഞ ഒമ്പതു മാസത്തിനിടെ ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 255 രൂപയാണ് വര്‍ധിച്ചത്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 405 രൂപയായിരുന്ന സിലിണ്ടറിന് ഇന്ന് 1020 രൂപയിലധികം നല്‍കണം. ശനിയാഴ്ച മാത്രം 50 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.
കൊവിഡിനെ മറയാക്കി സബ്‌സിഡി നിര്‍ത്തിയിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. വാണിജ്യ സിലിണ്ടറിന്റെ വില വലിയ തോതിലാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഹോട്ടല്‍, ഹോസ്റ്റല്‍ ഭക്ഷണങ്ങള്‍ക്കും ആനുപാതികമായി വിലവര്‍ധിച്ചിരിക്കുന്നു. പെട്രോള്‍, ഡീസല്‍ വില നിയന്ത്രണ വിധേയമാകുന്നത് പൊതുതിരഞ്ഞെടുപ്പ് വേളയില്‍ മാത്രമാണ്. 2020 മെയ് മാസത്തില്‍ 18 രൂപയായിരുന്ന മണ്ണെണ്ണ വില 84 രൂപയായിരിക്കുന്നു. രണ്ടു വര്‍ഷത്തിനിടെ 66 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. അനിയന്ത്രിതമായ ഇന്ധന വില വര്‍ധന അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റിച്ചിരിക്കുന്നു.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ സാധാരണക്കാരായ ജനകോടികള്‍ കടമെടുത്തും മുണ്ടു മുറുക്കിയുടുത്തും കഷ്ടപ്പെടുമ്പോള്‍ ചങ്ങാത്ത മുതലാളിമാര്‍ക്ക് കോടികളുടെ വായ്പകള്‍ ഇളവ് ചെയ്തും ആനുകുല്യങ്ങള്‍ നല്‍കിയും താലോലിക്കുകയാണ് ബിജെപി സര്‍ക്കാര്‍. അടുക്കളകള്‍ക്ക് പോലും താഴ് വീഴുന്ന ഫാഷിസ്റ്റ് ദുര്‍ഭരണത്തിനെതിരേ പൗരസമൂഹം മൗനം വെടിഞ്ഞില്ലെങ്കില്‍ ശ്രീലങ്കയേക്കാള്‍ ഭയാനകമായ സാഹചര്യത്തിലേക്ക് നമ്മുടെ രാജ്യവും കൂപ്പുകുത്തുമെന്നും വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സമിതി മുന്നറിയിപ്പു നല്‍കി.സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന, സംസ്ഥാന വൈസ് പ്രസിഡന്റ് മേരി എബ്രഹാം, സംസ്ഥാന സെക്രട്ടറി എന്‍ കെ സുഹറാബി, ട്രഷറര്‍ മഞ്ജുഷ മാവിലാടം, പി ജമീല സംസാരിച്ചു.
RELATED STORIES
ഇറാഖില്‍ വിവാഹ ഹാളിലുണ്ടായ തീപ്പിടിത്തത്തില്‍ 100 പേര് മരിച്ചു
27 Sep 2023 5:27 AM GMTകരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTപച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMT