Sub Lead

മില്ലിലെ അരിയാട്ടുന്ന യന്ത്രത്തില്‍ കുടുങ്ങി ജീവനക്കാരി മരിച്ചു; ദാരുണ സംഭവം വെഞ്ഞാറമൂട്

മില്ലിലെ അരിയാട്ടുന്ന യന്ത്രത്തില്‍ കുടുങ്ങി ജീവനക്കാരി മരിച്ചു; ദാരുണ സംഭവം വെഞ്ഞാറമൂട്
X

വെഞ്ഞാറമൂട്: പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫ്‌ലവര്‍ മില്ലിന്റെ ബെല്‍റ്റില്‍ ഷാള്‍ കുരുങ്ങി ജീവനക്കാരി മരിച്ചു. വെഞ്ഞാറമൂട് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ആരുഡിയില്‍ ഫ്‌ലവര്‍ മില്ലിലെ ജീവനക്കാരി കാരേറ്റ് പുളിമാത്ത് ഭഗവതിക്ഷേത്രത്തിനു സമീപം പാറമുകളില്‍ താമസിക്കുന്ന ബീന(48) ആണ് മരിച്ചത്. അരിയാട്ടുന്ന യന്ത്രത്തില്‍ കുടുങ്ങിയ ബീനയുടെ തലയറ്റു പോയി. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു അപകടം.

യന്ത്രം നിര്‍ത്തുന്നതിനായി സ്വിച്ചിനടുത്തേക്കു പോകവേ സമീപത്തു കിടന്ന മരക്കഷണത്തില്‍ ചവിട്ടി ബീന വീഴുകയായിരുന്നു. വീഴുന്നതിനിടെ കഴുത്തിലെ ഷാള്‍ യന്ത്രത്തിന്റെ ബെല്‍റ്റില്‍ കുടുങ്ങി. പിന്നാലെ കഴുത്തും കുടുങ്ങി സംഭവസ്ഥലത്തുെവച്ചുതന്നെ ബീന മരിച്ചു. ബീനയെ കൂടാതെ മറ്റു രണ്ടു തൊഴിലാളികളും സ്ഥാപനത്തില്‍ എത്തിയവരും അപ്പോള്‍ അവിടെ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും ഒന്നും ചെയ്യാനായില്ല.

പിന്നീട് അഗ്‌നിരക്ഷാസേന എത്തിയാണ് യന്ത്രത്തില്‍ നിന്നും ബീനയെ പുറത്തെടുത്തത്. കാരേറ്റ് ജങ്ഷനില്‍ ചുമട്ടുതൊഴിലാളിയായ ഉണ്ണിയാണ് ബീനയുടെ ഭര്‍ത്താവ്. ബീനയുടെ മക്കള്‍: പ്രവീണ്‍, വീണ.

Next Story

RELATED STORIES

Share it