Sub Lead

നാലു വയസുള്ള മകനെ കിണറ്റിലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

നാലു വയസുള്ള മകനെ കിണറ്റിലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍
X

വാളയാര്‍: നാലുവയസുകാരനായ മകനെ കിണറ്റിലെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച അമ്മ അറസ്റ്റില്‍. വാളയാര്‍ മംഗലത്താന്‍ചള്ള പാമ്പാംപള്ളം സ്വദേശി ശ്വേതയാണ് (22) അറസ്റ്റിലായത്. ഇന്നലെ വൈകിട്ടോടെയാണു സംഭവം.


ഭര്‍ത്താവുമായി ഏറെക്കാലമായി അകന്നു കഴിയുന്ന ശ്വേത കുട്ടിയെ ഒരാള്‍ പൊക്കത്തില്‍ വെള്ളമുള്ള, 15 അടി താഴ്ച്ചയുള്ള കിണറ്റിലേക്ക് എറിയുകയായിരുന്നു. എന്നാല്‍ കുട്ടി മോട്ടര്‍ പൈപ്പില്‍ തൂങ്ങിക്കിടന്നു. കരച്ചില്‍ കേട്ട് ഓടിക്കൂടിയ അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. വിശദമായ അന്വേഷണം നടത്തിയാലേ കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ കാരണം സംബന്ധിച്ചു വ്യക്തത വരികയുള്ളുവെന്ന് പോലിസ് അറിയിച്ചു.ശ്വേതക്ക് തമിഴ്‌നാട് സ്വദേശിയുമായി ബന്ധമുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

Next Story

RELATED STORIES

Share it