Sub Lead

പതിനേഴുകാരനെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ 27കാരി അറസ്റ്റില്‍

പതിനേഴുകാരനെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ 27കാരി അറസ്റ്റില്‍
X

ചേര്‍ത്തല: പതിനേഴുകാരനായ വിദ്യാര്‍ഥിയെ വശീകരിച്ച് തട്ടിക്കൊണ്ടുപോയ 27കാരി അറസ്റ്റില്‍. രണ്ടു കുട്ടികളുടെ അമ്മ കൂടിയായ പള്ളിപ്പുറം സ്വദേശിനി സനൂഷയെയാണ് കര്‍ണാടകയിലെ കൊല്ലൂരില്‍നിന്ന് ചേര്‍ത്തല പോലിസ് പിടികൂടിയത്. ആണ്‍കുട്ടിയെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്ത സനൂഷക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു. 12 ദിവസം മുമ്പാണ് സനൂഷ തന്റെ മക്കളെയും പതിനേഴുകാരനെയും കൂട്ടി നാടുവിട്ടത്. മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് കുത്തിയതോട് പോലിസ് അന്വേഷണം ആരംഭിച്ചത്. സനൂഷയെ കാണാനില്ലെന്ന് കാട്ടി അവരുടെ വീട്ടുകാര്‍ ചേര്‍ത്തല പോലിസിലും പരാതി നല്‍കി.

പ്രതി ബെംഗളൂരിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലിസ് അവിടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെ പ്രതി ഫോണ്‍ ഓണ്‍ ചെയ്ത് ബന്ധുവിന് വാട്ട്‌സാപ്പില്‍ മെസേജ് അയച്ചു. ഇതു പിന്തുടര്‍ന്നാണ് പോലിസ് കൊല്ലൂരിലെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയുടെ കുട്ടികളെ ഭര്‍ത്താവിന്റെ സംരക്ഷണയില്‍ വിട്ടു. പതിനേഴുകാരനെ വീട്ടുകാരുടെ സംരക്ഷണയിലും വിട്ടു. ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ (ഒന്ന്) ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് കൊട്ടാരക്കര ജയിലില്‍ അടച്ചു.

Next Story

RELATED STORIES

Share it