Sub Lead

യെദിയൂരപ്പയ്‌ക്കെതിരേ പോക്‌സോ കേസ് നല്‍കിയ സ്ത്രീ മരിച്ചു

യെദിയൂരപ്പയ്‌ക്കെതിരേ പോക്‌സോ കേസ് നല്‍കിയ സ്ത്രീ മരിച്ചു
X

ബെംഗളൂരു: ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പയ്‌ക്കെതിരേ പോക്‌സോ കേസ് നല്‍കിയ സ്ത്രീ ആശുപത്രിയില്‍ മരിച്ചു. ഡോളേഴ്‌സ് കോളനിയിലെ വസതിയില്‍ വച്ച് തന്റെ 17 കാരിയായ മകളെ യെദിയൂരപ്പ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച സ്ത്രീയാണ് ബെംഗളൂരു ഹുളിമാവിലെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. മെയ് 26ന് രാത്രി ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 53 കാരിയായ സ്ത്രീയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഓക്‌സിജന്‍ ലെവല്‍ കുറവായതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് പോലിസ് അറിയിച്ചു. യുവതി ശ്വാസകോശ അര്‍ബുദ ബാധിതയായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 81 കാരനായ യെദ്യൂരപ്പയ്‌ക്കെതിരേ മാര്‍ച്ച് 14നാണ് സദാശിവനഗര്‍ പോലിസ് സ്‌റ്റേഷനില്‍ സ്ത്രീ പരാതി നല്‍കിയത്. തുടര്‍ന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര അന്വേഷണം സിഐഡിക്ക് കൈമാറി. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ വീഡിയോയിലെ ശബ്ദവുമായി താരതമ്യം ചെയ്യാന്‍ യെദ്യൂരപ്പയുടെ ശബ്ദ സാംിള്‍ സിഐഡി ശേഖരിച്ചു. എന്നാല്‍, വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്

സ്ത്രീ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ചിരുന്നു. സിഐഡി നിയമം ലംഘിക്കുകയാണെന്നും യെദ്യൂരപ്പയെ സംരക്ഷിക്കുകയാണെന്നും അവര്‍ കത്തില്‍ ആരോപിച്ചിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും തെളിവുകള്‍ സിഐഡി നശിപ്പിച്ചെന്നും അവര്‍ ആരോപിച്ചിരുന്നു. നിലവില്‍ കേസ് അന്വേഷിക്കുന്ന സിഐഡി, സിആര്‍പിസി സെക്ഷന്‍ 164 പ്രകാരം അതിജീവിതയുടെയും സ്ത്രീയുടെയും മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മരണപ്പെട്ട സ്ത്രീക്ക് 17 വയസ്സുള്ള മകളും ഒരു മകനുമുണ്ട്. 2015ല്‍ മകളെ ബന്ധു ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ സഹായം തേടിയെത്തിയപ്പോഴാണ് യെദ്യൂരപ്പ മകളെ പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ ആരോപിച്ചിരുന്നത്.

Next Story

RELATED STORIES

Share it