Sub Lead

ബിജെപി എംഎല്‍എ നിരന്തരം പീഡിപ്പിച്ചെന്ന് യുവതി; പുറത്തു പറയാതിരിക്കാന്‍ ലക്ഷങ്ങൾ വാഗ്ദാനവും

പീഡന വിവരം പുറത്ത് പറയാതിരിക്കുവാന്‍ എംഎല്‍എയുടെ ഭാര്യ തനിക്ക് 25 ലക്ഷം രൂപ വാഗ്ദാനം വാഗ്ദാനം ചെയ്തു.

ബിജെപി എംഎല്‍എ നിരന്തരം പീഡിപ്പിച്ചെന്ന് യുവതി; പുറത്തു പറയാതിരിക്കാന്‍ ലക്ഷങ്ങൾ വാഗ്ദാനവും
X

ഡെറാഡൂണ്‍: ബിജെപി എംഎല്‍എക്കെതിരേ പീഡനപരാതിയുമായി യുവതി രംഗത്ത്. ദ്വാരഹാത് മണ്ഡലത്തില്‍ നിന്നുള്ള മഹേഷ് സിംഗ് നേഗിക്കെതിരെയാണ് യുവതി പീഡന പരാതി നല്‍കിയിരിക്കുന്നത്. 2016 നും 2018നും ഇടയില്‍ നിരവധി തവണ എംഎല്‍എ തന്നെ പീഡനത്തിനിരയാക്കിയെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവം പുറത്ത് പറയാതിരിക്കാന്‍ എംഎല്‍എയുടെ ഭാര്യ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും യുവതി പരാതിയില്‍ പറഞ്ഞു.

എംഎല്‍എയുടെ അയല്‍ക്കാരിയായിരുന്നു പീഡിപ്പിക്കപ്പെട്ട യുവതി. തുടര്‍ന്ന് എം.എല്‍.എയുടെ വീട്ടിലെത്തിയ ഒരു ദിവസം സെല്‍ഫി എടുക്കാമെന്ന് പറഞ്ഞ് യുവതിയെ ഉപദ്രവിച്ചു. പിന്നാലെ വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് മുസൂരിയിലെ ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിവരാന്‍ നിര്‍ബന്ധിച്ചു. തുടര്‍ന്ന് ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരേ വ്യാജപരാതി നല്‍കാന്‍ ആവശ്യപ്പെട്ടു. സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിക്കുന്നതായാണ് പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പരാതി നല്‍കാനിടയായ സാഹചര്യം തുറന്നുപറഞ്ഞപ്പോള്‍ ഭര്‍ത്താവ് ബന്ധം ഉപേക്ഷിച്ചെന്നും യുവതി പറയുന്നു.

പിന്നീട് യുവതി ഗര്‍ഭിണിയായതോടെ എല്ലാ കാര്യങ്ങളും നോക്കാമെന്ന് എംഎല്‍എ. ഉറപ്പുനല്‍കി. ആശുപത്രിയിലെ പരിശോധനയ്ക്കായി കൂടെവരികയും ചെയ്തു. കഴിഞ്ഞ മെയ് 18-ന് പ്രസവം കഴിഞ്ഞതോടെ എം.എല്‍.എ. കുഞ്ഞിന്റെ പിതൃത്വം നിഷേധിച്ചു. ഡിഎന്‍എ ടെസ്റ്റില്‍ കുട്ടിയുടെ പിതാവ് എംഎല്‍എയാണ് എന്ന് ബോധ്യപ്പെട്ടതായി യുവതി പരാതിയില്‍ അവകാശപ്പെടുന്നു. പിന്നീടും ബിജെപി എംഎല്‍എ തന്നെ ഭീഷണി തുടരുകയായിരുന്നു.

പീഡന വിവരം പുറത്ത് പറയാതിരിക്കുവാന്‍ എംഎല്‍എയുടെ ഭാര്യ തനിക്ക് 25 ലക്ഷം രൂപ വാഗ്ദാനം വാഗ്ദാനം ചെയ്തു. ഇത് സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെയാണ് തനിക്കെതിരേ വ്യാജ പരാതി നല്‍കിയതെന്നും യുവതി ആരോപിക്കുന്നു. യുവതി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും എംഎല്‍എയ്ക്കെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സൂര്യകാന്ത് ദാസ്മ രംഗത്തെത്തി. എം.എല്‍.എ നിരപരാധിയാണെങ്കില്‍ എന്തിനാണ് മഹേഷ് നേഗി ഡിഎന്‍എ. ടെസ്റ്റിന് വിസമ്മതിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.


Next Story

RELATED STORIES

Share it