Sub Lead

വന്യജീവി ആക്രമണം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു

വന്യജീവി ആക്രമണം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
X

പാലക്കാട്: വന്യജീവിയുടെ ആക്രമണത്തില്‍ അട്ടപ്പാടി ഷോളയൂരില്‍ ആദിവാസി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഷോളയൂര്‍ ഊരിലെ മണികണ്ഠന്‍ (26) ആണ് മരിച്ചത്. വീടിനു സമീപത്താണ് മണികണ്ഠന്റെ മൃതദേഹം കണ്ടെത്തിയത്. രാത്രിയാകും വന്യജീവി ആക്രമിച്ചത് എന്നാണ് സംശയം. മണികണ്ഠന്റെ വയറിന്റെ ഭാഗത്ത് ഏതോ ജീവി കടിച്ചത് പോലെയുള്ള മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കാട്ടുപന്നിയുടെ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. വനംവകുപ്പ് അധികൃതര്‍ വന്യജീവി ആക്രമണമാണെന്ന് വ്യക്തമാക്കിയെങ്കിലും ഏതു ജീവിയാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

Next Story

RELATED STORIES

Share it