Sub Lead

ഭാര്യയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു

ഭാര്യയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു
X

കൊല്ലം: കരിക്കോട് അപ്പോളോ നഗറില്‍ ഭര്‍ത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊന്നു. കവിത (46) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ മധുസൂദനന്‍ പിള്ളയെ (54) പോലിസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. താന്‍ വിഷാദരോഗത്തിനു ചികിത്സയിലാണെന്ന് മധുസൂദനന്‍ മൊഴി നല്‍കി. ഇന്നലെ രാത്രി രാത്രി 11 മണിയോടെയായിരുന്നു സംഭവം. സംഭവസമയത്ത് വീട്ടില്‍ ഇവരുടെ മകളുണ്ടായിരുന്നു. കൊലപാതകം കണ്ട മകളാണ് അയല്‍ക്കാരെ വിവരം അറിയിച്ചത്. അയല്‍ക്കാര്‍ പോലിസില്‍ അറിയിക്കുകയായിരുന്നു. കശുവണ്ടി വ്യാപാരവുമായി ബന്ധപ്പെട്ട ഇടനിലക്കാരനാണ് മധുസൂദനന്‍ പിള്ള. ഇയാള്‍ മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്നതു പതിവാണ്.

Next Story

RELATED STORIES

Share it