പുനര്‍വിവാഹത്തിന് വിസമ്മതിച്ച വിധവയുടെ നാക്കും മൂക്കും മുറിച്ചു മാറ്റിയ നിലയില്‍

ജയ്‌സാല്‍മീര്‍: പുനര്‍വിവാഹത്തിന് വിസമ്മതിച്ച വിധവയുടെ നാക്കും മൂക്കും മുറിച്ചു മാറ്റിയ നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ജയ്‌സാല്‍മറിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതി ജോധ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളിലൊരാളെ പൊലിസ് അറസ്റ്റ് ചെയ്തു.കേസിലെ മറ്റ് പ്രതികള്‍ ഒളിവിലാണ്. യുവതിയുടെ സഹോദരന്റെ പരാതിയിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആറ് വര്‍ഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത.് ഒരു വര്‍ഷം കഴിഞ്ഞതും ഭര്‍ത്താവ് മരണപ്പെട്ടു. തുടര്‍ന്ന് ഭര്‍തൃ സഹോദരന്റെ ഭാര്യ യുവതിയെ ഒരു ബന്ധുവിന പുനര്‍ വിവാഹം ചെയതു നല്‍കാനുള്ള ശ്രമം നടത്തിയിരുന്നതായി സഹോദരന്റെ പരാതിയില്‍ പറയുന്നു. എന്നാല്‍ വിവാഹത്തിന യുവതി തയാറായില്ല. അത് അവര്‍ തുറന്നുപറയുകയും ചെയ്തു. ഇതേ തുടര്‍ന്ന് യുവതിയല്‍ രോക്ഷം പൂണ്ട ഭര്‍തൃവീട്ടുകാര്‍ യുവതിയെ ആക്രമിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മുഖ്യപ്രതി ട്രാക്ടറില്‍ എത്തുകയും യുവതിയെ മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് നാക്കും മൂക്കും മുറിച്ചു .മര്‍ദനത്തില്‍ യുവതിയുടെ കൈക്കും പൊട്ടലേറ്റു. ആക്രമണത്തില്‍ നിന്ന മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതിയുടെ മാതാവിനും പരിക്കേറ്റു.
RELATED STORIES
ബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്...
22 Sep 2023 2:59 PM GMTജനതാദള് (എസ്) എന്ഡിഎയില് ചേര്ന്നു; തീരുമാനം കേരള ഘടകം തള്ളി
22 Sep 2023 2:04 PM GMTഏഷ്യന് ഗെയിംസ്: അരുണാചല് താരങ്ങള്ക്ക് ചൈനയുടെ വിലക്ക്
22 Sep 2023 11:13 AM GMTഎസി മൊയ്തീന്റെ പേര് പറഞ്ഞില്ലെങ്കില് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി;...
22 Sep 2023 10:56 AM GMT'മുല്ലാ തീവ്രവാദി, സുന്നത്ത് ചെയ്തവന്...'; ബിഎസ് പി എംപിക്കെതിരേ വിഷം ...
22 Sep 2023 10:29 AM GMTആരോഗ്യമന്ത്രിക്കെതിരെ അധിക്ഷേപവുമായി കെ എം ഷാജി
22 Sep 2023 8:52 AM GMT