Sub Lead

എന്തുകൊണ്ടാണ് 2022 ബെയ്ജിങ് വിന്റര്‍ ഒളിംപിക്‌സ് പല ലോകരാജ്യങ്ങളും ബഹിഷ്‌കരിക്കുന്നത്?

അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ചൈനീസ് തലസ്ഥാനത്ത് വിന്‍ര്‍ ഒളിംപിക്‌സ് അരങ്ങേറുന്നത്.

എന്തുകൊണ്ടാണ് 2022 ബെയ്ജിങ് വിന്റര്‍ ഒളിംപിക്‌സ് പല ലോകരാജ്യങ്ങളും ബഹിഷ്‌കരിക്കുന്നത്?
X

ലണ്ടന്‍: ചൈനീസ് തലസ്ഥാനമായ ബെയ്ജിങിലാണ് 2022 വിന്റര്‍ ഒളിംപിക്‌സ് അരങ്ങേറുന്നത്. കസാഖിസ്ഥാനെ പിന്തള്ളിയാണ് ചൈന വിന്‍ര്‍ ഒളിംപിക്‌സ് നടത്തിപ്പ് കരസ്ഥമാക്കിയത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ചൈനീസ് തലസ്ഥാനത്ത് വിന്‍ര്‍ ഒളിംപിക്‌സ് അരങ്ങേറുന്നത്.

എന്നാല്‍, യുഎസ് ഉള്‍പ്പെടെയുള്ള പല ലോകരാജ്യങ്ങളുടേയും ബഹിഷ്‌ക്കരണ ഭീഷണി വിന്റര്‍ ഒളിംപിക്‌സിന്റെ ശോഭകെടുത്തുമോ എന്നാണ് ഇപ്പോള്‍ ഒളിംപിക്‌സ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.

വൈഗൂര്‍ മുസ്‌ലിംകള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍

സിന്‍ജിയാങ് പ്രവിശ്യയിലെ വൈഗൂര്‍ മുസ്‌ലിംകള്‍ക്കെതിരേ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തിവരുന്ന പീഡനങ്ങളും അടിച്ചമര്‍ത്തലുകളും ചൂണ്ടിക്കാട്ടിയാണ് പല രാജ്യങ്ങളും ബെയ്ജിംഗ് വിന്റര്‍ ഒളിംപിക്‌സ് നയതന്ത്ര ബഹിഷ്‌കരണം പ്രഖ്യാപിച്ചിരിക്കുന്നത്. ചൈനയുടെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സിന്‍ജിയാങ്ങിലെ ഏറ്റവും വലിയ ന്യൂനപക്ഷ വംശീയ വിഭാഗമാണ് തുര്‍ക്കി പാരമ്പര്യമുള്ള വൈഗൂറുകള്‍.


വൈഗൂറുകള്‍ക്കും മറ്റ് മുസ്‌ലിം വംശീയ വിഭാഗങ്ങള്‍ക്കുമെതിരേ മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ ചൈന നടത്തിയതായി നിരവധി റിപോര്‍ട്ടുകളിലൂടെ വെളിപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചൈന ഒരു ദശലക്ഷത്തിലധികം വൈഗൂറുകളെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി തടങ്കല്‍ പാളയങ്ങളില്‍ തടവിലാക്കിയിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നുണ്ട്.


തങ്ങളെ പീഡിപ്പിക്കുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തതായി ചില മുന്‍ ക്യാംപ് തടവുകാരും ആരോപിച്ചിരുന്നു.


ബഹിഷ്‌ക്കരണം

തങ്ങളുടെ സര്‍ക്കാര്‍ പ്രതിനിധികള്‍ ബെയ്ജിങ് ഒളിംപിക്‌സില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ് അമേരിക്കയാണ് ബഹിഷ്‌കരണം ആദ്യം പ്രഖ്യാപിച്ചത്. കാനഡ, ആസ്‌ത്രേലിയ, ബ്രിട്ടന്‍ എന്നിവയാണ് നയതന്ത്ര ബഹിഷ്‌കരണം പ്രഖ്യാപിച്ച മറ്റ് രാജ്യങ്ങള്‍. നയതന്ത്ര ബഹിഷ്‌കരണം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാത്രം പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടയും. എന്നിരുന്നാലും, ഈ രാജ്യങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ മല്‍സരങ്ങളില്‍ പങ്കെടുക്കും.

മുന്നറിയിപ്പുമായി ചൈന

2022ല്‍ ബെയ്ജിങ്ങില്‍ വെച്ച് നടക്കാനിരിക്കുന്ന വിന്റര്‍ ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച അമേരിക്ക വലിയ വില നല്‍കേണ്ടിവരുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു.'നുണകളും കിംവദന്തികളും അടിസ്ഥാനമാക്കി പ്രത്യയശാസ്ത്രപരമായ മുന്‍വിധികളാല്‍ ബെയ്ജിങ് വിന്റര്‍ ഒളിംപിക്‌സില്‍ ഇടപെടാനുള്ള യുഎസ് ശ്രമം 'അതിന്റെപ ദുഷിച്ച ഉദ്ദേശ്യങ്ങള്‍ മാത്രമേ തുറന്നുകാട്ടുകയുള്ളൂ,' ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജ്യാന്‍ പറഞ്ഞു.

'സ്‌റ്റേ ട്യൂണ്‍ഡ്' എന്നായിരുന്നു ഷാവോ ലിജ്യാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. 'ശീതകാല ഒളിംപിക്‌സ് രാഷ്ട്രീയ ഷോകള്‍ക്കും രാഷ്ട്രീയ കൃത്രിമത്വത്തിനുമുള്ള ഒരു വേദിയല്ല. ബെയ്ജിങ് വിന്റര്‍ ഒളിംപിക്‌സില്‍ ഇടപെടുകയും തുരങ്കം വെക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് യുഎസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it