Sub Lead

പുല്‍വാമ ഗൂഢാലോചനയ്ക്കു പിന്നിലാര്...?; ചോദ്യവുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി

പുല്‍വാമ ഗൂഢാലോചനയ്ക്കു പിന്നിലാര്...?; ചോദ്യവുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി
X
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ ഗൂഢാലോചനയ്ക്ക് പിന്നിലാരെന്ന ചോദ്യവുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ രംഗത്ത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് ചോദ്യമുന്നയിച്ചത്. 300 കിലോ ആര്‍ഡിഎക്‌സ് ഇത്രയും ഉയര്‍ന്ന സുരക്ഷയുള്ള സ്ഥലത്ത് എത്തിയത് എങ്ങനെ?. ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍ ആരായിരുന്നു? പുല്‍വാമ ആക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ച സൈനികരെ ഞാന്‍ ബഹുമാനിക്കുന്നു. രാജ്യം അവരുടെ രക്തസാക്ഷിത്വത്തെ അഭിവാദ്യം ചെയ്യുന്നു എന്നാണ് ബാഗല്‍ ട്വീറ്റ് ചെയ്തത്.

40 സൈനികര്‍ കൊല്ലപ്പെട്ട 2021 ഫെബ്രുവരി 14ന് പുല്‍വാമ ആക്രമണത്തിന്റെ രണ്ടുവാര്‍ഷികാചരണമാണിന്ന്. രാജ്യവ്യാപകമായി വിവിധ പാര്‍ട്ടികള്‍ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താന്‍ ആസ്ഥാനമായുള്ള ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നുവെന്നാണ് അറിയിച്ചിരുന്നത്. സിആര്‍പിഎഫ് സൈനിക വ്യൂഹത്തിനു നേരെ 2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ആക്രമണമുണ്ടായത്. 22 കാരനായ ആദില്‍ അഹ്മദ് ദര്‍ സ്‌ഫോടകവസ്തു നിറച്ച വാഹനം ബസ്സിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് 2,500 ഓളം ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച 78 ബസുകളാണ് കോണ്‍വോയിയില്‍ ഉണ്ടായിരുന്നത്. ഇതിനു പിന്നാലെ പാകിസ്താനിലെ ബാലകോട്ടില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലന ക്യാംപില്‍ ഇന്ത്യ സര്‍ജിക്കല്‍ സ്‌െ്രെടക്ക് നടത്തിയെന്നും നിരവധി പേരെ കൊലപ്പെടുത്തിയെന്നുമാണ് ഇന്ത്യയുടെ വാദം. എന്നാല്‍, ഇതുസംബന്ധിച്ച് ഇതുവരെ വ്യക്തത നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനായിട്ടില്ല. ആരുംതന്നെ കൊല്ലപ്പെട്ടിട്ടില്ലെന്നും പരിശീലന കേന്ദ്രത്തിലല്ല, മരങ്ങള്‍ക്കിടയിലാണ് ആക്രമണം നടത്തിയതെന്നുമാണ് പാകിസ്താന്റെ വാദം.

Who was behind Pulwama conspiracy?, asks Chhattisgarh CM

Next Story

RELATED STORIES

Share it