Sub Lead

കൊവിഡ്: ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരം, വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചു; മാളുകളും റെസ്റ്റോറന്റുകളും ഓഡിറ്റോറിയങ്ങളും അടയ്ക്കും

റെസ്‌റ്റോറന്റുകളില്‍ പാഴ്‌സല്‍ കൗണ്ടറുകള്‍ മാത്രമേ അനുവദിക്കൂ. ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചു. ഹോം ഡെലിവറികളും ടേക്ക്അവേകളും മാത്രം അനുവദിക്കും. കര്‍ഫ്യൂ സമയത്ത് ഡല്‍ഹിയില്‍ മുന്‍കൂട്ടി നിശ്ചയിച്ച വിവാഹചടങ്ങുകള്‍ പോലെയുള്ള അവശ്യചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഇ പാസ് നല്‍കും.

കൊവിഡ്: ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരം, വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചു; മാളുകളും റെസ്റ്റോറന്റുകളും ഓഡിറ്റോറിയങ്ങളും അടയ്ക്കും
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടിപ്പിക്കുന്നു. വ്യാപനം തടയുന്നതിനായി ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് തീരുമാനങ്ങള്‍ അറിയിച്ചത്. ഡല്‍ഹിയില്‍ മാള്‍, ജിം, സ്പാ, ഓഡിറ്റോറിയം, റെസ്റ്റോറന്റ് എന്നിവ അടച്ചിടും. സിനിമ തിയറ്ററുകളില്‍ 30 ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനത്തിന് അനുമതിയുള്ളൂ.

റെസ്‌റ്റോറന്റുകളില്‍ പാഴ്‌സല്‍ കൗണ്ടറുകള്‍ മാത്രമേ അനുവദിക്കൂ. ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചു. ഹോം ഡെലിവറികളും ടേക്ക്അവേകളും മാത്രം അനുവദിക്കും. കര്‍ഫ്യൂ സമയത്ത് ഡല്‍ഹിയില്‍ മുന്‍കൂട്ടി നിശ്ചയിച്ച വിവാഹചടങ്ങുകള്‍ പോലെയുള്ള അവശ്യചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഇ പാസ് നല്‍കും. പ്രതിവാര വിപണികള്‍ തുടരും. ഒരു മുനിസിപ്പല്‍ സോണില്‍ ഒരു മാര്‍ക്കറ്റിന് മാത്രമായിരിക്കും പ്രവര്‍ത്തിക്കാന്‍ അനുമതി. ഡല്‍ഹിയിലെ ആശുപത്രികളില്‍ കിടക്കകളുടെ എണ്ണം കൂട്ടുന്നതിനുള്ള നടപടികള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. പുതിയ വൈറസ് കേസുകളുടെ അലയൊലി മുമ്പത്തേതിനേക്കാള്‍ മാരകമാണ്.

സാമൂഹികവും മതപരവും രാഷ്ട്രീയവുമായ എല്ലാ സമ്മേളനങ്ങളും നിരോധിച്ചിരിക്കുകയാണ്. വിവാഹങ്ങളിലെ ആളുകളുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തുകയും സംസ്‌കാര ചടങ്ങുകളില്‍ 20 പേരെ മാത്രമേ പങ്കെടുക്കാന്‍ അനുവദിക്കുകയുമുള്ളൂ. ഈ നിയന്ത്രണങ്ങള്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടിയുള്ളതാണ്. ഇത് അസൗകര്യമുണ്ടാക്കുമെങ്കിലും വൈറസിന്റെ ശൃംഖല തകര്‍ക്കാന്‍ ഈ നിയന്ത്രണങ്ങള്‍ ആവശ്യമാണ്- അരവിന്ദ് കെജ്‌രിവാള്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ആരും പരിഭ്രാന്തരാവരുത്.

എല്ലാ അവശ്യസേവനങ്ങളും വാരാന്ത്യത്തില്‍ ലഭ്യമാവും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലും ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കെജ്‌രിവാള്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനുശേഷം തലസ്ഥാനത്ത് ഏറ്റവുമധികം ഉയര്‍ന്ന പ്രതിദിന രോഗബാധയാണ് കണ്ടെത്തിയത്. 17,282 പുതിയ കൊവിഡ് 19 കേസുകളാണ് ഡല്‍ഹിയില്‍ റിപോര്‍ട്ട് ചെയ്തത്. നൂറിലധികം മരണങ്ങള്‍ ഇന്നലെ റിപോര്‍ട്ട് ചെയ്തു.

ഡല്‍ഹിയില്‍ ഇതുവരെ 50,736 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22 നും മെയ് 18 നും ഇടയില്‍ ഡല്‍ഹി പൂര്‍ണമായും അടച്ചുപൂട്ടിയിരുന്നു. ഇതിനുശേഷം തലസ്ഥാനം വീണ്ടും തുറന്ന് വിപണികള്‍ സജീവമാവുകയും ചെയ്തതോടെയാണ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗമുണ്ടായിരിക്കുന്നത്.

Next Story

RELATED STORIES

Share it