Sub Lead

''എല്ലാവരും താങ്കളെക്കുറിച്ച് ചിന്തിക്കുന്നു.'' ഉമര്‍ ഖാലിദിന് കത്തെഴുതി ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി

എല്ലാവരും താങ്കളെക്കുറിച്ച് ചിന്തിക്കുന്നു. ഉമര്‍ ഖാലിദിന് കത്തെഴുതി ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി
X

ന്യൂയോര്‍ക്ക്: മുസ്‌ലിംകളുടെ പൗരത്വം റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ജയിലില്‍ അടച്ച വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് കത്തെഴുതി ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി. ''കയ്പുറ്റ ദുരനുഭവങ്ങളെ കുറിച്ചും അത് ഒരാളെ സ്വയം നശിപ്പിക്കാന്‍

അനുവദിക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള താങ്കളുടെ വാക്കുകളെപ്പറ്റിയും ഞാന്‍ പലപ്പോഴും ഓര്‍ക്കുന്നു. താങ്കളുടെ മാതാപിതാക്കളെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എല്ലാവരും താങ്കളെക്കുറിച്ച് ചിന്തിക്കുന്നു.''-സൊഹ്‌റാന്‍ മംദാനി എഴുതി. ന്യൂയോര്‍ക്കിന്റെ മേയറാവുന്ന ആദ്യം മുസ്‌ലിമും സൗത്ത് ഏഷ്യന്‍ വംശജനുമാണ് മംദാനി. ഇന്ന് ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഖുര്‍ആന്‍ തൊട്ടാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.

Next Story

RELATED STORIES

Share it