Sub Lead

വയനാട് മുസ്‌ലിം യത്തീംഖാന ജനറല്‍ സെക്രട്ടറി എം എ മുഹമ്മദ് ജമാല്‍ അന്തരിച്ചു

വയനാട് മുസ്‌ലിം യത്തീംഖാന ജനറല്‍ സെക്രട്ടറി എം എ മുഹമ്മദ് ജമാല്‍ അന്തരിച്ചു
X

കല്‍പ്പറ്റ: വയനാട് മുസ്‌ലിം യത്തീംഖാന ജനറല്‍ സെക്രട്ടറി എം എ മുഹമ്മദ് ജമാല്‍ അന്തരിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെംബര്‍, വയനാട് ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് തുടങ്ങി വിവിധ മേഖലകളില്‍ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. വൈകീട്ട് ആറിന് ഡബ്ല്യുഎംഒ ഇംഗ്ലീഷ് സ്‌കൂളില്‍ പൊതുദര്‍ശനം. വൈകീട്ട് നാലു വരെ യതീംഖാനയിലും ആറിന് ഡബ്ല്യുഎംഒ ഇംഗ്ലീഷ് സ്‌കൂളിലും പൊതുദര്‍ശനം. വൈകീട്ട് നാലിന് യതീംഖാനയിലും 7.30ന് സുല്‍ത്താന്‍ ബത്തേരി വലിയ ജുമാമസ്ജിദിലും മയ്യിത്ത് നമസ്‌ക്കാരം നടക്കും. ഖബറടക്കം 7.30ന് ചുങ്കം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

അബ്ദുര്‍റഹീം അധികാരി മൈസൂര്‍-കദീജ ഹജ്ജുമ്മ മാഹി എന്നിവരുടെ മകനായി 1940 ജനുവരി 19ന് സുല്‍ത്താന്‍ ബത്തേരി മാനിക്കുനിയിലാണ് ജനനം. മൈസൂര്‍ പ്രീ െ്രെപമറി സ്‌കൂളില്‍ പ്രീ െ്രെപമറി വിദ്യാഭ്യാസം. സുല്‍ത്താന്‍ ബത്തേരി ഗവ. സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്‌കൂളില്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ പഠനം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലാണ് ബിഎസ് സി കെമിസ്ട്രി പഠനം. ഭാര്യ: നഫീസ പുനത്തില്‍. മക്കള്‍: അഷ്‌റഫ്, ജംഹര്‍, ഫൗസിയ, ആയിശ.

1963ല്‍ മുസ്‌ലിം ലീഗിലൂടെയാണ് പൊതു പ്രവര്‍ത്തനരംഗത്തേക്ക് പ്രവേശിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന അച്ചടക്കസമിതി അംഗം, ജില്ലാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, ഖജാഞ്ചി, സംസ്ഥാന സ്രെകട്ടേറിയേറ്റ് അംഗം, ജില്ലാ വൈസ് പ്രസിഡന്റ്, കേരളാ സംസ്ഥാന ഹജ്ജ്കമ്മിറ്റി അംഗം, വയനാട് ജില്ലാ ഓര്‍ഫനേജ് അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1976 ല്‍ ഡബ്ല്യുഎംഒ ജോയിന്റ് സ്രെകട്ടറിയായും 1988 മുതല്‍ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു വരുന്നു. പ്രഭാഷകനും ചിന്തകനുമായ ഇദ്ദേഹം മികച്ച സംരംഭകന്‍ കൂടിയാണ്. വയനാട്ടില്‍ ആദ്യമായി ഓട്ടോമാറ്റിക് സോ മില്‍, ചിക്കറി ഫാക്ടറി, കോഫി വര്‍ക്‌സ് തുടങ്ങിയവ സ്ഥാപിച്ചത് മുഹമ്മദ് ജമാലാണ്. സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, യുഎഇ, ബഹ്‌റയ്ന്‍, ദക്ഷിണാഫ്രിക്ക, കുവൈത്ത്, മസ്‌കത്ത് തുടങ്ങി നിരവധി വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യമുണ്ട്. നിരവധി ദേശീയ, അന്തര്‍ദേശീയ സെമിനാറുകളിലും പരിശീലന പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. 1967 ല്‍ മുക്കം യതീംഖാനയുടെ ശാഖയായി ഡബ്ല്യുഎംഒ ആരംഭിച്ചതു മുതല്‍ അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരുന്നു. 1976 ല്‍ ഡബ്ല്യുഎംഒയുടെ ജോയിന്റ് സ്രെകട്ടറി, 1988 മുതല്‍ ജനറല്‍ സെകട്ടറി എന്നീ ചുമതലകള്‍ വഹിക്കുന്നു. ജീവകാരുണൃപ്രവര്‍ത്തനങ്ങള്‍ക്ക് 2006ല്‍ കേരള മാപ്പിള കലാ അക്കാദമിയുടെ പ്രഥമ ശരീഫ ഫാത്വിമ പുരസ്‌കാരം, 2008 ല്‍ മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള ഇന്ദിരാ ഗാന്ധി സദ്ഭാവന അവാര്‍ഡ്, 2011 ല്‍ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള കെഎസ്ടിയുവിന്റെ പ്രഥമ ശിഹാബ് തങ്ങള്‍ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it