Sub Lead

പഞ്ചാബിലെ വൈദ്യുതി പ്രതിസന്ധി; മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ വസതിക്ക് മുന്നില്‍ എഎപി പ്രവര്‍ത്തകരുടെ പ്രതിഷേധം, ജലപീരങ്കി പ്രയോഗിച്ചു

പഞ്ചാബിലെ വൈദ്യുതി പ്രതിസന്ധി; മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ വസതിക്ക് മുന്നില്‍ എഎപി പ്രവര്‍ത്തകരുടെ പ്രതിഷേധം, ജലപീരങ്കി പ്രയോഗിച്ചു
X

ചണ്ഡിഗഢ്: പഞ്ചാബിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ വസതിയിലേക്ക് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. എഎപി പഞ്ചാബ് യൂനിറ്റ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്ത ഏതാനും ആം ആദ്മി നേതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പഞ്ചാബ് എഎപി മേധാവി ഭഗവന്ത് മാനും പാര്‍ട്ടി പ്രവര്‍ത്തകരും ഇന്ന് ഉച്ചയോടെയാണ് മൊഹാലിയിലെ അമരീന്ദര്‍ സിങ്ങിന്റെ വീടിന് പുറത്ത് തടിച്ചുകൂടി മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങിയത്.

പിന്നീട് അവര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് തുടങ്ങി. ഇതോടെയാണ് പ്രതിഷേധക്കാര്‍ക്ക് നേരേ പോലിസ് ജലപീരങ്കി പ്രയോഗിച്ചത്. സംസ്ഥാനത്ത് ചൂട് രൂക്ഷമായി അനുഭവിക്കുന്നതിനിടയിലാണ് കടുത്ത വൈദ്യുതി ക്ഷാമം സംബന്ധിച്ച് പഞ്ചാബ് സര്‍ക്കാര്‍ വിമര്‍ശനം നേരിടുന്നത്. സര്‍ക്കാര്‍ ഓഫിസുകളില്‍ കുറഞ്ഞ പ്രവൃത്തി സമയം സംബന്ധിച്ച് സംസ്ഥാനം ഇതിനകം ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ എസി പോലുള്ള ഉയര്‍ന്ന ഊര്‍ജ ഉപഭോഗ ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ വകുപ്പിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ആവശ്യകത 14,000 മെഗാവാട്ട് വരെ ഉയര്‍ന്നു.

അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചാല്‍ എല്ലാ വീടുകളിലും 300 യൂനിറ്റ് സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പഞ്ചാബിലെ വൈദ്യുതി ക്ഷാമം പ്രധാന തിരഞ്ഞെടുപ്പ് പ്രശ്‌നമായി മാറിയത്. ഡല്‍ഹിയില്‍ അധികാരത്തിലെത്തിയ എഎപി നൂറുകണക്കിന് യൂനിറ്റ് വരെ സൗജന്യ വൈദ്യുതി പദ്ധതി നടപ്പാക്കിയിരുന്നു. മറ്റൊരു പ്രതിപക്ഷ പാര്‍ട്ടിയായ ശിരോമണി അകാലിദളും വൈദ്യുതി പ്രതിസന്ധിക്കെതിരേ വെള്ളിയാഴ്ച പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

Next Story

RELATED STORIES

Share it