ഗാസിയാബാദിലെ കോടതിക്കുള്ളില്‍ പുലിയുടെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക് (വീഡിയോ)
BY NSH8 Feb 2023 2:03 PM GMT

X
NSH8 Feb 2023 2:03 PM GMT
ന്യൂഡല്‍ഹി: ഗാസിയാബാദിലെ കോടതി സമുച്ഛയത്തിനുള്ളിലേക്ക് പുള്ളിപ്പുലി കടന്നുകയറി. അഭിഭാഷകരും പോലിസും കോടതി ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. വൈകീട്ട് നാലോടയൊണ് പുള്ളിപ്പുലി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിസരത്തേക്ക് എത്തിയത്.
പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പുലി കോടതിക്കുള്ളിലെ ഇരുമ്പ് ഗേറ്റിനുള്ളില്‍ നില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍, സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണോയെന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റവരെ കോടതി വളപ്പില്‍ നിന്നും കൊണ്ടുപോവുന്നതായും വീഡിയോയില്‍ കാണാം.
#WATCH | Several people injured as leopard enters Ghaziabad district court premises in Uttar Pradesh pic.twitter.com/ZYD0oPTtOl
— ANI (@ANI) February 8, 2023
Next Story
RELATED STORIES
ഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ വില കൂടുന്ന വസ്തുക്കള്‍ ഇവയാണ്
31 March 2023 5:57 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്‍: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര്‍ തകര്‍ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMTനിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ; ...
30 March 2023 11:08 AM GMT