Sub Lead

വഖഫ് ബോര്‍ഡിന്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികള്‍ക്ക് വേഗം കൂട്ടും

കേരള വഖഫ് ബോര്‍ഡ് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടു വരാനും വഖഫ് ബോര്‍ഡിന്റെ കൈവശമുള്ള മൊത്തം ഭൂമിയുടെ രേഖകളും റവന്യു വകുപ്പിന് കൈമാറാനും യോഗത്തില്‍ ധാരണയായി.

വഖഫ് ബോര്‍ഡിന്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികള്‍ക്ക് വേഗം കൂട്ടും
X

തിരുവനന്തപുരം: വഖഫ് ബോര്‍ഡിന്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാന്‍ വേണ്ട നടപടികള്‍ക്ക് വേഗത കൂട്ടാന്‍ റവന്യു മന്ത്രി കെ രാജനും വഖഫ് മന്ത്രി വി അബ്ദുര്‍റഹ്മാനും സംയുക്തമായി നടത്തിയ യോഗം തീരുമാനിച്ചു.ഇതിനായി കേരള വഖഫ് ബോര്‍ഡ് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടു വരാനും വഖഫ് ബോര്‍ഡിന്റെ കൈവശമുള്ള മൊത്തം ഭൂമിയുടെ രേഖകളും റവന്യു വകുപ്പിന് കൈമാറാനും യോഗത്തില്‍ ധാരണയായി.

സര്‍വ്വേ വകുപ്പ് ഭൂമി അളന്ന് തിട്ടപ്പെടുത്തും. അന്യാധീനപ്പെട്ട ഭൂമി ഇങ്ങിനെ കണ്ടെത്തി തിരിച്ചു പിടിക്കും. വഖഫ് ഭൂമിയെ കുറിച്ച് പൊതു ജനങ്ങള്‍ക്കും വിവരം കൈമാറാവുന്നതാണ്. ഇതിന്നായി പത്ര, സാമുഹ്യ മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തും.

ഭൂമി തിരിച്ചു പിടിക്കുന്ന നടപടി വിലയിരുത്തുന്നതിനായി രണ്ടു മന്തിമാരുടെയും നേതൃത്വത്തിലുള്ള മേല്‍നോട്ട സമിതിക്കും രുപംനല്‍കി.ചര്‍ച്ചയില്‍ റവന്യു വഖഫ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ലാന്റ് റവന്യു കമ്മീഷണര്‍ കെ ബിജു, സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ സാംബശിവ റാവു സന്നിഹിതരായിരുന്നു.


Next Story

RELATED STORIES

Share it