'വ്യാജ കേസുകള്‍ കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണം'
BY BSR3 Oct 2023 9:58 AM GMT
X
BSR3 Oct 2023 9:58 AM GMT
മലപ്പുറം: നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് വഹ്ദത്തെ ഇസ് ലാമി സംഘടിപ്പിച്ച സമ്മേളനം അഭിപ്രായപ്പെട്ടു. പാനായിക്കുളം കേസില്‍ സുപ്രിംകോടതി കുറ്റവിമുക്തരാക്കിയവര്‍ക്ക് വഹ്ദത്തെ ഇസ് ലാമി സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് നല്കിയ സ്വീകരണ സമ്മേളനമാണ് പ്രമേയം പാസാക്കിയത്. കുന്നുമ്മല്‍ വ്യാപാരഭവനില്‍ ചേര്‍ന്ന സമ്മേളനം വഹ്ദത്തെ ഇസ് ലാമി സംസ്ഥാന അധ്യക്ഷന്‍ ഡോ. പി എം ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മൈനോരിറ്റി റൈറ്റ്സ് വാച്ച് സംസ്ഥാന സെക്രട്ടറി എ എം നദ് വി, എസ് ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് എ വീരാന്‍ കുട്ടി, കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട റാസിഖ് റഹീം, നിസാമുദ്ദീന്‍ പാനായിക്കുളം, ഷമ്മാസ്, സലാം കൂട്ടിലങ്ങാടി, സി പി സുബൈര്‍ സംസാരിച്ചു.
Next Story
RELATED STORIES
യുദ്ധക്കളമായി പശ്ചിമേഷ്യ; ചിത്രങ്ങളിലൂടെ...
8 Oct 2023 7:07 AM GMTമൊറോക്കോ ഭൂകമ്പം: ദുരിതചിത്രങ്ങളിലൂടെ
9 Sep 2023 11:05 AM GMTകുഞ്ഞൂഞ്ഞിനെ ഒരുനോക്കുകാണാന്‍...
18 July 2023 10:06 AM GMTമഴ പറഞ്ഞ കഥ; ശ്രദ്ധേയമായി ദേശീയ ഫോട്ടോഗ്രാഫി എക്സിബിഷന്
20 Sep 2022 2:07 PM GMTഫോട്ടോ സ്റ്റോറി: ലക്ഷ്യം തെറ്റാത്ത ചുവടുകളുമായി പോപുലർ ഫ്രണ്ട്...
17 Sep 2022 1:54 PM GMTഒറ്റദിവസത്തെ പെരുമഴ, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍; സംസ്ഥാനത്തെ...
29 Aug 2022 4:57 AM GMT