Sub Lead

വി എസിന്റെ മരണം: നാളെ പൊതു അവധി

വി എസിന്റെ മരണം: നാളെ പൊതു അവധി
X

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വിഎസ് അച്യുതാനന്ദന്‍ അന്തരിച്ചതിനെ തുടര്‍ന്ന് നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു.എല്ലാ സർക്കാർ ഓഫിസുകൾക്കും പ്രഫഷനൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റ്യാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണസ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. നാളെ മുതൽ മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണവുമുണ്ടാകും.

അച്യുതാനന്ദന്റെ സംസ്‌കാരം ബുധനാഴ്ച ആലപ്പുഴ വലിയ ചുടുകാട്ടില്‍. ഇന്ന് വൈകിട്ട് മൃതദേഹം തിരുവനന്തപുരം എ കെ ജി പഠന ?ഗവേഷണ കേന്ദ്രത്തില്‍ പൊതു ദര്‍ശനത്തിനെത്തിക്കും. രാത്രിയില്‍ പൊതുദര്‍ശനം അനുവദിക്കും. തുടര്‍ന്ന് മൃതദേഹം 'വേലിക്കകത്ത്' വീട്ടില്‍ എത്തിക്കും.

ചൊവ്വ രാവിലെ 9 മുതല്‍ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം ആരംഭിക്കും. തുടര്‍ന്ന് ഉച്ചയോടെ ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. പോകുന്ന വഴിയില്‍ ജനങ്ങള്‍ക്ക് വി എസിനെ കാണാനുള്ള അവസരമൊരുക്കും. ബുധന്‍ രാവിലെ പാര്‍ടി ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനമുണ്ടാകും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിലാണ് സംസ്‌കാരം.

Next Story

RELATED STORIES

Share it