- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബുര്‍ഖ ധരിച്ചെത്തുന്ന വോട്ടര്‍മാരെ പരിശോധിക്കണം; ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കി

ന്യൂഡല്‍ഹി: ബുര്‍ഖ ധരിച്ചെത്തുന്ന വോട്ടര്‍മാരെ പരിശോധിക്കണമെന്ന് ബിജെപി എം.എല്‍.എമാര്‍. ആവശ്യമുന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് എം.എല്‍.എമാര്‍ നിവേദനം നല്‍കി.ബി.ജെ.പി എം.എല്‍.എമാരായ അജയ് മഹവര്‍, മോഹന്‍ സിംഗ് ബിഷ്ട്, സംസ്ഥാന സെക്രട്ടറി കിഷന്‍ ശര്‍മ, അഭിഭാഷകന്‍ നീരജ് ഗുപ്ത എന്നിവരടങ്ങുന്ന ബിജെപി പ്രതിനിധികളാണ് നിവേദനം നല്‍കിയിരിക്കുന്നത്. ബുര്‍ഖ ധരിച്ച വോട്ടര്‍മാരുടെ ഐഡന്റിറ്റി പരിശോധിക്കാന്‍ എല്ലാ പോളിംഗ് ബൂത്തിലും മതിയായ വനിതാ പോളിംഗ് ഓഫീസര്‍മാരെയും വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഹൈദരാബാദില്‍ പോളിങ് ബൂത്തിലെത്തി മുസ് ലിം സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ ബിജെപി നേതാവ് മാധവി ലതക്കെതിരെ പോലിസ് കേസെടുത്തിരുനു. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിക്കുകയും രൂക്ഷ വിമര്‍ശനം ഉയരുകയും ചെയ്തതിനു പിന്നാലെ മാധവി ലതക്കെതിരെ മാലക്‌പേട്ട് പോലിസ് കേസെടുക്കുകയായിരുന്നു.
സംഭവത്തില്‍ ഐപിസി 171 സി, 186, 505 (1) സി, ജനപ്രാതിനിധ്യ നിയമം 132 എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മാധവിക്കെതിരെ കേസെടുത്തതെന്ന് ഹൈദരാബാദ് ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. അസംപൂരില്‍ വോട്ട് ചെയ്യാന്‍ കാത്തുനിന്ന സ്ത്രീകളുടെ ഐഡി പോലിസുകാരെയും പോളിങ് ഉദ്യോഗസ്ഥരേയും കാഴ്ചക്കാരാക്കിയായിരുന്നു ഇത്. 35 കാരിയായ മാധവിക്ക് എതിരെ മുമ്പും കേസുകളുണ്ടായിട്ടുണ്ട്. നേരത്തെ, രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്കു നേരെ പ്രതീകാത്മകമായി അമ്പെയ്ത സംഭവത്തില്‍ മാധവി ലതയ്‌ക്കെതിരെ നേരത്തെ പോലിസ് കേസെടുത്തിരുന്നു. ഹൈദരാബാദ് സ്വദേശി നല്‍കിയ പരാതിയിലായിരുന്നു കേസ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















