140 ദിവസം നീണ്ട സമരത്തിന് വിരാമം: വിഴിഞ്ഞത് സമരപന്തൽ പൊളിക്കുന്നു

തിരുവനന്തപുരം: വിഴിഞ്ഞത് സമരപന്തൽ പൊളിച്ച് നീക്കുന്നു. സമരം ഒത്തുതീർപ്പ് ആയ സാഹചര്യത്തിലാണ് പന്തൽ പൊളിക്കുന്നത്. സമര പന്തൽ പൊളിച്ച് നീക്കിയതിന് ശേഷം നിർമാണ സാമഗ്രികൾ എത്തിക്കുമെന്ന് അദാനി ഗ്രൂപ്പ് നേരത്തെ അറിയിച്ചിരുന്നു.
113 ദിവസം നീണ്ട ഉപരോധസമരത്തിനൊടുവിലാണ് മുല്ലൂർ തുറമുഖ കവാടത്തിലെ സമരപ്പന്തൽ പൊളിച്ച് നീക്കുന്നത്. ഇതിന് ശേഷമാകും തുറമുഖ നിർമാണസാമഗ്രികൾ വിഴിഞ്ഞത്തേക്ക് എത്തിക്കുക. തുറമുഖം നിർമാണം നാളെ വീണ്ടും തുടങ്ങും. പണി മുടങ്ങിയ ദിവസങ്ങൾ കണക്കിലെടുത്ത് ഇരട്ടി വേഗത്തിൽ നിർമാണം പൂർത്തിയാക്കാനാണ് ശ്രമം. കൊല്ലത്തും തിരുവനന്തപുരത്തിന്റെ തീരത്തുമായുള്ള ബാർജുകൾ വിഴിഞ്ഞത്തേക്ക് എത്തിക്കും. പുലിമുട്ട് നിർമാണത്തിനായി സാധാരണ പ്രതിദിനം 15000 ടൺ കല്ലിടുന്നിടതിന് പകരം 30,000 ടൺ കല്ലിടാണ് ധാരണ. സമരം മൂലമുണ്ടായ 226 കോടി രൂപയുടെ ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറും. അദാനി ഗ്രൂപ്പിന് തുറമുഖ നിർമാണത്തിനുള്ള സമയപരിധി സർക്കാരിന് നീട്ടി കൊടുക്കേണ്ടിവരും. ഒപ്പം കാലപരിധി തീർന്ന സാഹചര്യത്തിൽ അദാനി ഗ്രൂപ്പിൽ നിന്നും ആർബിട്രേഷൻ ഇനത്തിൽ നഷ്ടപരിഹാരം ഈടാക്കാനുള്ള ശ്രവും സർക്കാർ ഉപേക്ഷിച്ചേക്കും.
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര്‍ പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT