Sub Lead

ഡോക്ടറുടെ മാസ്‌ക് അഴിച്ച് നവജാത ശിശു; 'പ്രതീക്ഷയുടെ പ്രതീക'മായ ചിത്രം വൈറല്‍

യുഎഇ ആസ്ഥാനമായുള്ള ഗൈനക്കോളജിസ്റ്റ് ഡോ. സാമിര്‍ ഷഐബ് ആണ് ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്

ഡോക്ടറുടെ മാസ്‌ക് അഴിച്ച് നവജാത ശിശു; പ്രതീക്ഷയുടെ പ്രതീകമായ ചിത്രം വൈറല്‍
X


ദുബയ്: ലോകം കൊവിഡ് മഹാമാരിയില്‍ വിറങ്ങലിച്ചുനില്‍ക്കവേ, പിറന്നുവീണ ഉടനെ ഡോക്ടറുടെ സര്‍ജിക്കല്‍ മാസ്‌ക് 'നീക്കംചെയ്യാന്‍' ശ്രമിക്കുന്ന നവജാത ശിശുവിന്റെ ചിത്രം വൈറലായി. യുഎഇ ആസ്ഥാനമായുള്ള ഗൈനക്കോളജിസ്റ്റ് ഡോ. സാമിര്‍ ഷഐബ് ആണ് ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. നവജാത ശിശുവിന്റെ കൈ ഡോക്ടറുടെ മുഖംമൂടിയില്‍ ചുറ്റിപ്പിടിച്ച്, മുഖത്ത് നിന്ന് വലിച്ചെടുക്കുന്നതാണ് ചിത്രം. ഈ സമയം ഡോക്ടറുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയും കുഞ്ഞിന്റെ, പഴയതെങ്കിലും ചിത്രം പുതുപ്രതീക്ഷയുടെ പ്രതീകമാണെന്ന് പലരും സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. ലോകമാകെ കൊറോണ വൈറസ് പ്രതിരോധത്തിനു വേണ്ടി ഫേസ് മാസ്‌കുകള്‍ ധരിക്കാന്‍ നിര്‍ബന്ധിതരായ ഇക്കാലത്ത്, ഡോക്ടറുടെ മാസ്‌ക് കീറാന്‍ ശ്രമിക്കുന്ന ഒരു പെണ്‍കുഞ്ഞിന്റെ ഈ ചിത്രം തികച്ചും ആപേക്ഷികമാണെന്ന് കരുതുന്നവരെ കുറ്റം പറയാനുമാവില്ല.

''ഞങ്ങള്‍ എല്ലാവരും ഉടന്‍ തന്നെ മാസ്‌ക് അഴിക്കാന്‍ പോവുന്നു എന്നതിന്റെ ഒരു അടയാളമായി ഇതിനെ കാണാന്‍ ആഗ്രഹിക്കുന്നു,'' എന്ന കുറിപ്പോടെയാണ് ഡേക്ടര്‍ സമര്‍ ചൈബ് ഇന്‍സ്റ്റാഗ്രാമിലും ഫേസ് ബുക്കിലും ചിത്രം പങ്കിട്ടത്. ആയിരക്കണക്കിന് ലൈക്കുകളാണ് ചിത്രത്തിനു ലഭിച്ചത്. പലരും ഇത് ഷെയര്‍ ചെയ്തിട്ടുമുണ്ട്. മെച്ചപ്പെട്ട ഭാവിയിലേക്കുള്ള അടയാളമായി പലരും ഇതിനെ കാണുന്നു. എന്നാല്‍, ചിലര്‍ ഇതിനെ 2020 വര്‍ഷത്തെയാണ് ചൂണ്ടിക്കാട്ടുന്നതെന്നാണ് കമ്മന്റ് ചെയ്തത്. ഞങ്ങള്‍ എല്ലാവരും ഉടന്‍ മാസ്‌ക് ഊരിയെടുക്കുമെന്ന് ഒരാള്‍ എഴുതിയപ്പോള്‍ 'ഞാന്‍ കണ്ട ഏറ്റവും മനോഹരമായ ചിത്രം. ഞങ്ങള്‍ ഉടന്‍ തന്നെ മാസ്‌കുകള്‍ നീക്കംചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് മറ്റൊരാളുടെ കമ്മന്റ്.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍, അക്കാലത്ത് പകര്‍ച്ചവ്യാധി ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്നായ ഇറ്റലിയില്‍ ഒരു നവജാത ശിശു പലരുടെയും പ്രതീക്ഷയുടെ പ്രതീകമായി മാറിയിരുന്നു. 'ആന്ദ്ര ടുട്ടോ ബെന്‍' അല്ലെങ്കില്‍ 'എല്ലാം ശരിയാവും' എന്ന വാക്കുകളെഴുതിയ ഡയപര്‍ അണിഞ്ഞുള്ള കുഞ്ഞിന്റെ ചിത്രമായിരുന്നു അന്ന് ശ്രദ്ധ നേടിയത്.







Next Story

RELATED STORIES

Share it