റമദാന് കിറ്റിനു വേണ്ടി വിദേശ സഹായ ചട്ടം ലംഘിച്ചെന്ന്; മന്ത്രി കെ ടി ജലീലിനെതിരേ പ്രധാനമന്ത്രിക്ക് പരാതി
ഫെറ നിയമത്തിലെ 43ാം വകുപ്പ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏജന്‍സിക്ക് ഇക്കാര്യം അന്വേഷിക്കാം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നാ സുരേഷുമായും യുഎഇ കോണ്‍സുല്‍ ജനറലുമായും ബന്ധപ്പെട്ട് റമദാന് കിറ്റ് ആവശ്യത്തിനു വേണ്ടി വിദേശ സഹായ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് മന്ത്രി കെ ടി ജലീലിനെതിരേ പ്രധാനമന്ത്രിക്കു പരാതി. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് എംപിയാണ് നരേന്ദ്രമോദിക്കു പരാതി നല്‍കിയത്. അഞ്ചുലക്ഷം രൂപയുടെ റമദാന് ഭക്ഷ്യക്കിറ്റിനു വേണ്ടി ഫോറിന് കോണ്ട്രിബൂഷന് റെഗുലേറ്ററി ആക്റ്റ്(ഫെറ) ലംഘിച്ച് യുഎഇ കോണ്‍സുലേറ്റ് ജനറലുമായി നേരിട്ട് അനൗദ്യോഗിക സംഭാഷണം നടത്തിയെന്നാണു പരാതിയില്‍ പറയുന്നത്.
ഫെറ നിയമത്തിലെ മൂന്നാം ചട്ടം പ്രകാരം നിയമനിര്‍മാണ സഭാംഗങ്ങള്‍ പണമായോ അല്ലാതെയോ വിദേശ സഹായം കൈപ്പറ്റുന്നതിനു നിരോധനമുണ്ട്. ഇതുപ്രകാരം യുഎഇ കോണ്‍സുല്‍ ജനറലുമായി നേരിട്ട് ഇടപാടുകള്‍ നടത്തിയത് നിയമ പ്രകാരം തെറ്റാണ്. മന്ത്രിയുടെ നടപടി പ്രോട്ടോക്കോള്‍ ഹാന്‍ഡ്ബുക്കിലെ 18ാം അധ്യായത്തിന് വിരുദ്ധമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ ടി ജലീല്‍ ചെയ്തത് അഞ്ച് വര്‍ഷം വരെ തടവോ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫെറ നിയമത്തിലെ 43ാം വകുപ്പ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏജന്‍സിക്ക് ഇക്കാര്യം അന്വേഷിക്കാം. അതിനാല്‍ മന്ത്രിക്കെതിരേ അടിയന്തിരമായി അന്വേഷണം നടത്തണമെന്നും ബെന്നി ബെഹനാന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച പരാതിയില്‍ വ്യക്തമാക്കി.
Ramadan kits: Complaint to the Prime Minister against Minister KT JaleelRELATED STORIES
ബിജെപിക്ക് കേരള ഭരണം പിടിക്കാന്‍ ആശ
4 July 2022 8:15 AM GMTകഴുത്തറുത്തുകൊല: ബിജെപി ബന്ധത്തിന് കൂടുതല്‍തെളിവ്
4 July 2022 7:20 AM GMTമുസ്ലിംകളേ നിങ്ങള്‍ കീഴടങ്ങുന്നോ അതോ പൊരുതി വീഴുന്നോ? INQUEST |THEJAS ...
3 July 2022 4:54 PM GMT'ഞങ്ങൾ ബാങ്ക് മാത്രമെ കൊള്ളയടിക്കുന്നുള്ളു, നിങ്ങൾ രാജ്യത്തെ...
3 July 2022 11:29 AM GMTആവിക്കല്‍ മലിനജല പ്ലാന്റ്: മരിച്ചാലും സമരമെന്ന് നാട്ടുകാര്‍
2 July 2022 1:38 PM GMTവിപ്ലവ വാഴകൃഷിയും കുട്ടിസഖാക്കളും SHANIDASHA
2 July 2022 12:49 PM GMT