Sub Lead

പ്രളയബാധിതര്‍ക്ക് ചിക്കന്‍ ബിരിയാണി നല്‍കിയ ഗ്രാമമുഖ്യനെതിരേ കേസ്; മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന്

പ്രളയബാധിതര്‍ക്ക് ചിക്കന്‍ ബിരിയാണി നല്‍കിയ ഗ്രാമമുഖ്യനെതിരേ കേസ്; മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന്
X

ലഖ്‌നോ: പ്രളയബാധിതര്‍ക്ക് ചിക്കന്‍ ബിരിയാണി നല്‍കിയ ഗ്രാമമുഖ്യനും മക്കള്‍ക്കുമെതിരേ പോലിസ് കേസെടുത്തു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദിലാണ് സംഭവം. ജന്മാഷ്ടമി ദിനമായ അന്ന് നിരവധി പേര്‍ വ്രതത്തിലായിരുന്നുവെന്നും ചിക്കന്‍ ബിരിയാണി വിതരണം ചെയ്തത് മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് കേസ്.

റായ്പൂര്‍ ചിന്‍ഹത്പൂര്‍ ഗ്രാമത്തിലെ മുഖ്യനായ മുഹമ്മദ് ഷാമി, മക്കളായ സെയ്ഫ് അലി, താലിബ് അലി, പ്രദേശവാസിയായ മുഹമ്മദ് സാമി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് ഫത്തഹ്ഗഡ് സര്‍ക്കിള്‍ ഓഫിസര്‍ രാജേഷ് കുമാര്‍ ദ്വിവേദി പറഞ്ഞു. കേസില്‍ ഒരു പ്രതികൂടിയുണ്ടെന്നും അയാളെ കണ്ടെത്താന്‍ ശ്രമം നടക്കുകയാണെന്നും രാജേഷ് കുമാര്‍ ദ്വിവേദി കൂട്ടിചേര്‍ത്തു.

ഗ്രാമത്തില്‍ വെള്ളം കയറിയതിനാല്‍ ഗ്രാമീണര്‍ ഒരു പ്രദേശത്ത് ക്യാംപ് ചെയ്യുകയായിരുന്നു. അവിടെയാണ് മുഹമ്മദ് ഷാമിയും സംഘവും ചിക്കന്‍ ബിരിയാണി വിതരണം ചെയ്തത്. എന്നാല്‍, വ്രതത്തിലായിരുന്നവര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. വിവിധ മത വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കല്‍, സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കല്‍, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Next Story

RELATED STORIES

Share it