Sub Lead

ഡല്‍ഹിയില്‍ 'പഞ്ച്' പ്രചാരണവുമായി കോണ്‍ഗ്രസ്; ബോക്‌സിംഗ് താരം വിജേന്ദര്‍ സൗത്ത് ഡല്‍ഹിയില്‍ മല്‍സരിച്ചേക്കും

കോണ്‍ഗ്രസില്‍ ചേരുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നെങ്കിലും ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ഡല്‍ഹിയിലെ ആറു സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും ഒരു സീറ്റില്‍ മാത്രം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതിരുന്നത് എല്ലാവരെയും അമ്പരിപ്പിച്ചിരുന്നു.

ഡല്‍ഹിയില്‍ പഞ്ച് പ്രചാരണവുമായി കോണ്‍ഗ്രസ്;  ബോക്‌സിംഗ് താരം വിജേന്ദര്‍ സൗത്ത് ഡല്‍ഹിയില്‍ മല്‍സരിച്ചേക്കും
X

ന്യൂഡല്‍ഹി: ബെയ്ജിങ് ഒളിംപിക്‌സില്‍ രാജ്യത്തിന് വേണ്ടി വെങ്കല മെഡല്‍ നേടിയ ബോക്‌സര്‍ വിജേന്ദര്‍ സിങ് സൗത്ത് ഡല്‍ഹി മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ചേക്കും. ജാട്ടുകളും ഗുജ്ജാറുകളും നിര്‍ണായകമായ മണ്ഡലത്തില്‍ സിംഗിന് വോട്ടര്‍മാരെ സ്വാധീനിക്കാനാവുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍.

ആംആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് ഉറപ്പായതിനു പിന്നാലെയാണ് വിജേന്ദര്‍ സിങിനെ ഇറക്കി നേട്ടം കൊയ്യാനുള്ള നീക്കം കോണ്‍ഗ്രസ് ശക്തമാക്കിയത്. എല്ലാവരെയും അദ്ഭുതപ്പെടുത്തിയാണ് വിജേന്ദര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്ത പുറത്തുവന്നത്. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഒരു സൂചന പോലും അദ്ദേഹം നല്‍കിയിരുന്നില്ല.കോണ്‍ഗ്രസില്‍ ചേരുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നെങ്കിലും ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ഡല്‍ഹിയിലെ ആറു സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും ഒരു സീറ്റില്‍ മാത്രം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതിരുന്നത് എല്ലാവരെയും അമ്പരിപ്പിച്ചിരുന്നു.

ഈ സീറ്റില്‍ ഏതോ വമ്പന്‍ നേതാവ് മത്സരിക്കുന്നു എന്ന അഭ്യൂഹം നേരത്തെയുണ്ടായിരുന്നു. എന്നാല്‍ ഇത് ബിജെപിക്ക് മറുപടി നല്‍കാനുള്ള ഏതെങ്കിലും സ്ഥാനാര്‍ത്ഥിയായിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. സിംഗ് ദക്ഷിണ ദില്ലിയില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇക്കാര്യം രാഹുല്‍ ഗാന്ധി ഔദ്യോഗികമായി പ്രഖ്യാപിക്കും.ഹരിയാനയുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലമാണ് ഇത്. ജാട്ടുകളും ഗുജ്ജാറുകളും ഇവിടത്തെ നിര്‍ണായക വോട്ടുബാങ്കാണ്. സൗത്ത് ഡല്‍ഹി ഗ്രാമീണ മണ്ഡലമായിട്ടാണ് അറിയപ്പെടുന്നത്. ബോക്‌സിംഗ് താരങ്ങള്‍ക്ക് ഇവിടെ വലിയ സ്വാധീനമുണ്ട്. നിരവധി ഗ്രാമങ്ങള്‍ അടങ്ങിയതാണ് സൗത്ത് ഡല്‍ഹി.

Next Story

RELATED STORIES

Share it