ചുട്ടുപൊള്ളുന്ന വെയിലില്‍ പോലിസ് വാഹനത്തില്‍ വിശ്രമമൊരുക്കി; അജ്മാന്‍ പോലിസിന് നന്ദി അറിയിച്ച് മലയാളി കുടുംബം -വീഡിയോ പങ്ക് വച്ച് അജ്മാന്‍ കിരീടാവകാശി

അജ്മാന്‍: പിസിആര്‍ ടെസ്റ്റിന് ചുട്ടുപൊള്ളുന്ന വെയിലില്‍ കാത്തിരുന്ന മലയാളി കുടുംബത്തിന് ആശ്വാസമായി അജ്മാന്‍ പോലിസ്. സ്‌കൂള്‍ തുറക്കുന്നതിനാല്‍ പിസിആര്‍ ടെസ്റ്റിന് വേണ്ടി മക്കളുമായി കാത്തിരുന്ന മലയാളി കുടുംബത്തിനാണ് അജ്മാന്‍ പോലിസ് പട്രോളിങ് വാഹനത്തില്‍ വിശ്രമമൊരുക്കിയത്. അജ്മാന്‍ പോലിസിന് നന്ദി അറിയിച്ചുകൊണ്ട് കുട്ടികളുടെ പിതാവ് തന്നേയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. വീഡിയോ അജ്മാന്‍ കിരീടാവകാശി ഷെയ്ഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്ക് വച്ചതോടെയാണ് വൈറലായത്. 'നന്ദി, അജ്മാന്‍ പോലിസ്.' എന്ന അടിക്കുറിപ്പോടെയാണ് അജ്മാന്‍ കിരീടാവകാശി വീഡിയോ ഷെയര്‍ ചെയ്തത്.
അജ്മാന്‍ പോലിസും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. അറബ് മാധ്യമങ്ങളും അജ്മാന്‍ പോലിസിന്റെ നടപടിയെ പ്രശംസിച്ചുകൊണ്ട് വാര്‍ത്ത നല്‍കി.
അജ്മാന്‍ പോലിസ് പങ്കുവച്ച വീഡിയോയില്‍, പിസിആര്‍ ടെസ്റ്റ് നടത്താന്‍ മലയാളി കുടുംബം എത്തിയതിനെ കുറിച്ചും ചുട്ടുപൊള്ളുന്ന വെയിലില്‍ പോലിസ് ആശ്വാസമായതും പിതാവ് മലയാളത്തില്‍ പറയുന്നത് കേള്‍ക്കാം.
'പൊരിഞ്ഞ വെയിലില്‍ കാത്തിരിക്കുമ്പോള്‍ പോലിസുകാര്‍ വണ്ടിയില്‍ കയറിയിരിക്കാന്‍ പറഞ്ഞതാണ്. ഇവിടുത്തെ പോലിസുകാരുടെ സ്വഭാവം കണ്ടില്ലെ'. പിതാവ് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. അറബിയില്‍ പോലിസിന് നന്ദി പറയുന്നതുംകേള്‍ക്കാം. കുട്ടികളെ ഏറെ വാല്‍സ്യത്തോടെ അജ്മാന്‍ പോലിസ് യാത്രയാക്കുന്നതും വീഡിയോയിലുണ്ട്.
RELATED STORIES
ചെല്സി പിന്നോട്ടില്ല; എന്സോ ഫെര്ണാണ്ടസിനായി 115 മില്ല്യണ് യൂറോ...
30 Jan 2023 6:47 PM GMTമൊറോക്കന് മിഡ്ഫീല്ഡര് അസദി ഉനാഹി മാഴ്സയിലേക്ക്
30 Jan 2023 6:34 PM GMTസന്തോഷ് ട്രോഫി ഐക്കണ് താരം ജിജോ ജോസഫ് ഗോകുലം കേരളയ്ക്ക് സ്വന്തം
30 Jan 2023 6:18 PM GMTസ്പാനിഷ് ലീഗ് കിരീട പോരില് നിന്ന് റയല് അകലുന്നു; ഫ്രഞ്ച് ലീഗില്...
30 Jan 2023 7:35 AM GMTദിമിത്രിയോസിന് ഡബിള്; ബ്ലാസ്റ്റേഴ്സ് ടോപ് ത്രീയില് തിരിച്ചെത്തി
29 Jan 2023 4:26 PM GMTകേരളാ ബ്ലാസ്റ്റേഴ്സ് കൊച്ചിയില് ഇന്നിറങ്ങും; നോര്ത്ത് ഈസ്റ്റ്...
29 Jan 2023 3:38 AM GMT