ഹോളി ദിനത്തിലെ ആക്രമണത്തിനു പിന്നാലെ കേസും; ഭീതി അകലാതെ മുസ്‌ലിം കുടുംബം
ക്രൂരമായ മര്‍ദ്ദനത്തിനിരയായതിനു പിന്നാലെ തങ്ങളുടെ കുടുംബത്തിലെ രണ്ടു പേര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന്റെ ഞെട്ടലിലാണ് തങ്ങളെന്ന് ദില്‍ഷാദ് പറഞ്ഞു. തങ്ങളാണ് മര്‍ദ്ദനത്തിനിരയായത്. ഈ കേസിലെ ഇരകളും തങ്ങളാണ്. എന്നാല്‍, ഇപ്പോള്‍ തങ്ങളെ പ്രതികളാക്കിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗുഡ്ഗാവ്: ഇന്ത്യയുടെ ത്രിവര്‍ണ പതാക പാറിപ്പറക്കുന്ന ആ മൂന്നു നില വീട് കണ്ടോ? അതാണ് അവരുടെ ഭവനം. മുന്‍ഭാഗത്ത് ഗ്ലാസിട്ട സ്വര്‍ണ നിറത്തിലുള്ള കെട്ടിടം ചൂണ്ടിക്കാട്ടി മോട്ടോര്‍ സൈക്കിളുകാരന്‍ പറഞ്ഞു. ഗുഡ്ഗാവിലെ ബോന്ദ്‌സി ഏരിയയില്‍ ഭൂപ്‌സിങ് നഗറിലെ ഒറ്റ നില കെട്ടിടങ്ങള്‍ക്ക് നടുവിലാണ് ഈ ഭവനം സ്ഥിതി ചെയ്യുന്നത്. ഹോളി ദിനത്തില്‍ ഹിന്ദുത്വ സംഘം ആക്രമിച്ച മുസ്‌ലിം കുടുംബത്തിന്റെ വീടാണിത്.
രണ്ടു വര്‍ഷം മുമ്പ് ഈ വീട് പണിതപ്പോള്‍ സ്ഥാപിച്ചതാണ് ഈ പതാക. അന്നു തൊട്ട് അത് ഇവിടെയുണ്ട്. ഇന്ത്യക്കാരെന്നതില്‍ തങ്ങള്‍ ഏറെ അഭിമാനിക്കുന്നുവെന്ന് വലതു കൈയ്യിലും കാലിലും പുറത്തും പരിക്കേറ്റ് കിടക്കുന്ന 44കാരനായ മുഹമ്മദ് സാജിത് വ്യക്തമാക്കി. അദ്ദേഹത്തിന്റെ വലതു ഭാഗത്ത് ജനലിനോട് ചേര്‍ന്ന് മതിലില്‍ ചാരി ഇരിക്കുകയാണ് 23 കാരനായ മുഹമ്മദ് ആബിദ്. അദ്ദേഹത്തിന്റെ ഇടതു കാലിന് പ്ലാസ്റ്ററിട്ടിട്ടുണ്ട്. സെര്‍വിക്കല്‍ കോളറും ധരിച്ചിട്ടുണ്ട്. ഹോളി ദിനത്തില്‍ ഈ കുടുംബത്തിനെതിരേ ഹിന്ദുത്വര്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
15 വര്‍ഷം മുമ്പാണ് ജീവിതം കരുപ്പിടിപ്പിക്കാന്‍ 57കാരനായ സഹോദരന്‍ മുഹമ്മദ് ജംഷദും സാജിദും ഉത്തര്‍ പ്രദേശിലെ ബാഗ്പത്തില്‍നിന്നു ഗുഡ്ഗാവിലെത്തുന്നത്. സാജിദ് ഗസോല ഗ്രാമത്തില്‍ കുക്കിങ് ഗ്യാസ് സ്റ്റൗ അറ്റകുറ്റപ്പണി നടത്തുന്ന ഒരു വര്‍ക്ക്‌ഷോപ്പും ജംഷദ് അടുത്തുള്ള ബാദ്ഷാപൂരില്‍ ഒരു ഫര്‍ണിച്ചര്‍ കടയും തുടങ്ങി. പിന്നാലെ അവരുടെ മറ്റു മൂന്നു സഹോദരങ്ങളും ഗുഡ്ഗാവിലേക്ക് കുടിയേറി.
മുസ്‌ലിമെന്ന നിലയില്‍ ഒരു വിധ വിവേചനവും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. ആദ്യമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഹോളി ദിനത്തിലെ ആക്രമണത്തെക്കുറിച്ച് ജംഷദ് പറഞ്ഞു. അതേസമയം, രാജ്യത്തെ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയുടെ അന്തരീക്ഷമാണ് ആക്രമണത്തിനു പിന്നിലെന്ന് കുറ്റപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
തങ്ങള്‍ വ്യാപാരികളാണ്. തങ്ങള്‍ക്ക് രാഷ്രീയത്തെക്കുറിച്ച് കുറച്ചൊക്കെ അറിയാം. പ്രധാന റോഡില്‍നിന്ന് അകലെയുള്ള സ്ഥലത്ത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കെ മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടു പേര്‍ പ്രോകോപനമൊന്നുമില്ലാതെ പാകിസ്താനിലേക്ക് പോവാന്‍ ആക്രോശിക്കുകയും മതപരമായ അധിക്ഷേപിക്കുകയും ചെയ്തതിനു പിന്നാലെയാണ് ആക്രമണമുണ്ടായതെന്ന് കേസില്‍ പരാതിക്കാരനായ മുഹമ്മദ് ദില്‍ഷാദ് പറഞ്ഞു. ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ ഇടതു കൈക്ക് പൊട്ടലേറ്റിട്ടുണ്ട്.
ക്രൂരമായ മര്‍ദ്ദനത്തിനിരയായതിനു പിന്നാലെ തങ്ങളുടെ കുടുംബത്തിലെ രണ്ടു പേര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന്റെ ഞെട്ടലിലാണ് തങ്ങളെന്ന് ദില്‍ഷാദ് പറഞ്ഞു. തങ്ങളാണ് മര്‍ദ്ദനത്തിനിരയായത്. ഈ കേസിലെ ഇരകളും തങ്ങളാണ്. എന്നാല്‍, ഇപ്പോള്‍ തങ്ങളെ പ്രതികളാക്കിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പോലിസ് കമ്മീഷണറെ നേരിട്ട് കണ്ടപ്പോള്‍ സുരക്ഷയും നീതിയും അദ്ദേഹം ഉറപ്പു നല്‍കിയിട്ടും തങ്ങള്‍ക്കെതിരേ കേസെടുത്തതോടെ കടുത്ത സന്ദേഹത്തിലാണ് തങ്ങള്‍. ജോലിക്കായി പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുകയാണെന്നും ജംഷദ് പറഞ്ഞു. ആക്രമണം നടന്നതു മുതല്‍ തങ്ങളുടെ കട അടഞ്ഞുകിടക്കുകയാണ്. 24 മണിക്കൂറും പോലിസ് സാന്നിധ്യം ഉണ്ടെങ്കിലും ചിലര്‍ തങ്ങള്‍ക്കിടയില്‍ ചുറ്റിത്തിരിയുന്നത് ഭയമുളവാക്കുന്നതായും അദ്ദേഹം പറഞ്ഞു. പോലിസില്‍നിന്നു ഉറപ്പു ലഭിക്കുന്നതിനു പിന്നാലെ താല്‍ക്കാലികമായി ഇവിടെനിന്നു മാറാനും തങ്ങള്‍ക്ക് പദ്ധതിയുണ്ട്. ഭാവി അനിശ്ചിതത്വത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
ഏഷ്യന്‍ ഗെയിംസ്: അരുണാചല്‍ താരങ്ങള്‍ക്ക് ചൈനയുടെ വിലക്ക്
22 Sep 2023 11:13 AM GMTകുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍; പ്രതികളുടെ ലൈംഗിക അവയവം...
22 Sep 2023 7:03 AM GMTകാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു; വിസ നിര്‍ത്തിവച്ച്...
21 Sep 2023 8:05 AM GMTഗൂഗിള്‍ സഹസ്ഥാപകന്റെ വിവാഹമോചനത്തിനു കാരണം ഭാര്യയ്ക്ക് ട്വിറ്റര്‍...
17 Sep 2023 4:39 AM GMTബ്രസീലില്‍ വിമാനം തകര്‍ന്ന് 14 പേര്‍ മരിച്ചു
17 Sep 2023 4:12 AM GMTമൊറോക്കോ ഭൂകമ്പം: മരണസംഖ്യ 2,800 പിന്നിട്ടു
12 Sep 2023 4:42 PM GMT