ആദര്‍ശം പറയുന്നയാള്‍ മരുമകളെ വീട്ടില്‍ കയറ്റിയത് മതം മാറ്റിയ ശേഷം; പി സി ജോര്‍ജിനെതിരേ വെള്ളാപ്പള്ളി

കാഞ്ഞിരപ്പള്ളി: പി സി ജോര്‍ജിനെതിരേ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആദര്‍ശം പറയുന്ന ജോര്‍ജ് മകന്‍ വിവാഹം കഴിച്ച പെണ്‍കുട്ടിയെ മതം മാറ്റിയ ശേഷമാണ് സ്വീകരിക്കാന്‍ തയ്യാറായതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വര്‍ഗീയതയാണ് പിസി ജോര്‍ജിന് മുഖ്യം. അക്കരെ പച്ച തേടിയുള്ള ഓട്ടത്തിലാണ് പിസിയെന്നും വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു. എസ്എന്‍ഡിപി യോഗം 55ാം നമ്പര്‍ കാഞ്ഞിരപ്പള്ളി ശാഖയുടെ കീഴിലുള്ള ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതത്തെയും ജാതിയെയും രാഷ്ട്രീയ പാര്‍ട്ടികളെയും ഉള്‍പ്പെടെ എല്ലാവരെയും കബളിപ്പിക്കുന്നയാളാണ് പിസി ജോര്‍ജ്. തരം പോലെ നിലപാട് മാറ്റുന്ന പിസി നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കണമെന്ന് ആഗ്രഹിച്ചതാണ്. അക്കര നില്‍ക്കുമ്പോള്‍ ഇക്കരപച്ച, ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ പച്ചയെന്നാണ് ജോര്‍ജിന്റെ നിലപാട്. അദ്ദേഹത്തിന്റേത് പച്ച തേടിയുള്ള ഓട്ടമാണ്.
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT