Sub Lead

വാളയാര്‍ കേസ്: പ്രതികളെ വെറുതെവിട്ടതിനെതിരേ പെണ്‍കുട്ടികളുടെ മാതാവ്

2017ലാണ് 11ഉം ഒമ്പതും വയസ്സുള്ള സഹോദരിമാരെ ഒന്നര മാസത്തിന്റെ ഇടവേളയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇരുവരും ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

വാളയാര്‍ കേസ്: പ്രതികളെ വെറുതെവിട്ടതിനെതിരേ പെണ്‍കുട്ടികളുടെ മാതാവ്
X

പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാര്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പ്രതികളെ വെറുതെവിട്ടതിനെതിരേ മാതാവ് രംഗത്ത്. കേസന്വേഷിക്കുന്നതില്‍ പോലിസ് വീഴ്ചവരുത്തിയെന്നും പോലിസ് പ്രതികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചെന്ന് സംശയിക്കുന്നതായും മാതാവ് പറഞ്ഞു. ശിക്ഷ കിട്ടുമെന്നാണ് പോലിസ് തന്നോട് പറഞ്ഞിരുന്നത്. എപ്പോഴാണ് കേസില്‍ വിധി പറയുക എന്നുപോലും പോലിസ് തന്നോട് പറഞ്ഞില്ലെന്നും അവര്‍ പറഞ്ഞു. കേസില്‍ പ്രതികളായ മൂന്നുപേരെ പോക്‌സോ കോടതി വെള്ളിയാഴ്ച തെളിവില്ലാത്തതിനാല്‍ വെറുതെവിട്ടിരുന്നു.

2017ലാണ് 11ഉം ഒമ്പതും വയസ്സുള്ള സഹോദരിമാരെ ഒന്നര മാസത്തിന്റെ ഇടവേളയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇരുവരും ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പടെ അഞ്ചുപേരാണ് പ്രതികള്‍. വി മധു, എം മധു, ഷിബു എന്നീ പ്രതികളെയാണ് പാലക്കാട് പോക്‌സോ കോടതി വെറുതെവിട്ടത്. മൂന്നാം പ്രതിയെ തെളിവില്ലാത്തതിനാല്‍ കോടതി നേരത്തേ തന്നെ വെറുതെവിട്ടിരുന്നു. പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ നടക്കുകയാണ്. ഇതില്‍ നവംബര്‍ 15നു വിധി പറയുമെന്നാണു സൂചന. പ്രമാദമായ കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടത് പോലിസിന്റെ അന്വേഷണത്തിലെ വീഴ്ചയാണെന്ന ആക്ഷപം ശക്തമാണ്. കേസില്‍ വിധി പകര്‍പ്പ് ലഭിച്ച ശേഷം അപ്പീല്‍ പോവുന്നത് പരിഗണിക്കുമെന്ന് തൃശൂര്‍ റേഞ്ച് ഐജി എസ് സുരേന്ദ്രന്‍ വ്യക്തമാക്കി.




Next Story

RELATED STORIES

Share it