വക്കം ഖാദര്‍ ദേശീയ പുരസ്‌കാരം എം എ യൂസഫലിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു
BY BSR26 May 2023 2:26 PM GMT

X
BSR26 May 2023 2:26 PM GMT
തിരുവനന്തപുരം: ഐഎന്‍എ ഹീറോ വക്കം ഖാദര്‍ ദേശീയ പുരസ്‌കാരം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. മതസൗഹാര്‍ദ്ദത്തിനും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ആഗോളതലത്തില്‍ നല്‍കിയ സംഭാവനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം. വക്കം ഖാദറിന്റെ ഓര്‍മയ്ക്കായി ഐഎന്‍എ ഹീറോ വക്കം ഖാദര്‍ നാഷനല്‍ ഫൗണ്ടേഷനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരുന്നത്. മെയ് 25നായിരുന്നു വക്കം ഖാദറിന്റെ 106 ആം ജന്മവാര്‍ഷികം. ഫൗണ്ടേഷന്‍ പ്രസിഡന്റ് എം എം ഹസ്സന്‍, വര്‍ക്കിങ് പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍, ജനറല്‍ സെക്രട്ടറി എം എം ഇക്ബാല്‍, ഖജാഞ്ചി ബി എസ് ബാലചന്ദ്രന്‍, കിംസ് ഹെല്‍ത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ എം നജീബ് സംബന്ധിച്ചു.
Next Story
RELATED STORIES
ട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMTഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 238, പരിക്കേറ്റവര്‍ 900
3 Jun 2023 5:41 AM GMTമംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ...
2 Jun 2023 6:45 AM GMTകോഴിക്കോട് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMTകണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ ദുരൂഹസാഹചര്യത്തില്‍ തീപിടിത്തം;...
1 Jun 2023 1:16 AM GMT