Sub Lead

വാഗമണ്‍ നിശാ പാര്‍ട്ടിയില്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവം: അന്വേഷണം സിനിമാ, സീരിയല്‍ രംഗത്തേക്ക്

പിടിയിലായ മോഡല്‍ നിരവധി പേരെ പാര്‍ട്ടികളിലേക്ക് എത്തിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇവര്‍ക്ക് സിനിമ സീരിയല്‍ മേഖലകളിലുള്ളവരുമായി അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

വാഗമണ്‍ നിശാ പാര്‍ട്ടിയില്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവം: അന്വേഷണം സിനിമാ, സീരിയല്‍ രംഗത്തേക്ക്
X

തിരുവനന്തപുരം: വാഗമണില്‍ നിശാപാര്‍ട്ടി നടക്കുന്നിടത്ത് നിന്നും വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയ കേസില്‍ അന്വേഷണം സിനിമ സീരിയല്‍ മേഖലകളിലേക്കും. പിടിയിലായ മോഡല്‍ നിരവധി പേരെ പാര്‍ട്ടികളിലേക്ക് എത്തിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇവര്‍ക്ക് സിനിമ സീരിയല്‍ മേഖലകളിലുള്ളവരുമായി അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ഏഴു തരം ലഹരിമരുന്നുകളാണ് വാഗമണില്‍ നിന്ന് പിടിച്ചെടുത്തത്. കൊച്ചി വഴിയിലാണ് ലഹരിമരുന്ന് വാഗമണില്‍ എത്തിച്ചതെന്നാണ് സൂചന. വാഗമണിലെ നിശാപാര്‍ട്ടിക്ക് നേതൃത്വം കൊടുത്തവര്‍ ഇതേരീതിയില്‍ കൊച്ചി, വയനാട് തുടങ്ങി പത്തിലധികം സ്ഥലങ്ങളില്‍ പാര്‍ട്ടി നടത്തിയതായി നേരത്തെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സംഘത്തിന്റെ ബുദ്ധികേന്ദ്രം പിടിയിലായ സല്‍മാനും നബീലുമാണെന്നും പോലിസ് കണ്ടെത്തിയിരുന്നു. സല്‍മാനും നബീലും ചേര്‍ന്നാണ് വിവിധ ഇടങ്ങളില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ചത്.

സംഘത്തിന് മയക്കുമരുന്ന് എത്തിക്കുന്നത് തൊടുപുഴ സ്വദേശി അജ്മലാണ്. സംഘത്തില്‍ കൊച്ചി സ്വദേശിയായ മോഡലും ഉണ്ട്. ഇവര്‍ വഴിയാണ് സിനിമാ മേഖലയിലേക്കുള്ള ബന്ധം. പ്രതികള്‍ക്ക് അന്തര്‍ സംസ്ഥാന ലഹരിമരുന്ന് റാക്കറ്റ് സംഘങ്ങളുമായി ബന്ധമുണ്ടായിയിരുന്നോ എന്നും പോലിസ് പരിശോധിക്കുന്നുണ്ട്. ബെംഗ്ലൂരിവില്‍ നിന്ന് ആരാണ് ലഹരിമരുന്ന് ഇവര്‍ക്ക് നല്‍കിയിരുന്നതെന്നും കണ്ടെത്തും.

Next Story

RELATED STORIES

Share it