Sub Lead

പെരുമാറ്റ ചട്ടം നിലവിൽ വന്ന സംസ്ഥാനങ്ങളിൽ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം ഒഴിവാക്കും

തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഇവിടങ്ങളിലുള്ള ജനങ്ങൾക്ക് നൽകുന്ന കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കും

പെരുമാറ്റ ചട്ടം നിലവിൽ വന്ന സംസ്ഥാനങ്ങളിൽ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം ഒഴിവാക്കും
X

ന്യൂഡൽഹി: കൊവിഡ് വാക്‌സിനേഷന്‍ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കുമെന്ന് റിപോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ അഞ്ച്‌ സംസ്ഥാനങ്ങളിലായിരിക്കും ഈ മാറ്റം. ഈ സംസ്ഥാനങ്ങളില്‍ പെരുമാറ്റ ചട്ടം നിലവിൽ വന്ന സാചര്യത്തിലാണ് നടപടി.

തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഇവിടങ്ങളിലുള്ള ജനങ്ങൾക്ക് നൽകുന്ന കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കുന്നതിനാവശ്യമായ മാറ്റങ്ങൾ കൊവിൻ ആപ്പിൽ വരുത്തുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപോർട്ട് ചെയ്യുന്നു.

ഉത്തർപ്രദേശും പഞ്ചാബും ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി പത്തുമുതൽ മാർച്ച് ഏഴുവരെ വിവിധ ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ. യുപിയിൽ ഏഴുഘട്ടമായാണ് വോട്ടെടുപ്പ്. മണിപ്പുരിൽ രണ്ടുഘട്ടം. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിൽ ഒറ്റ ദിവസത്തെ വോട്ടെടുപ്പാണ് ഉണ്ടാവുക.

Next Story

RELATED STORIES

Share it