ഫോട്ടോഫിനിഷില്‍ വീണ്ടും വി അബ്ദുര്‍റഹ്മാന്‍; പി കെ ഫിറോസിന് പിടികൊടുക്കാതെ താനൂര്‍
പൊടിപാറിയ പോരാട്ടമാണ് താനൂരില്‍ ഇക്കുറി ഉണ്ടായത്. ലീഡ് നില മാറി മറിഞ്ഞ വോട്ടെണ്ണല്‍ ഉദ്വേഗ നിമിഷങ്ങള്‍ സമ്മാനിച്ചത്.

മലപ്പുറം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ മണ്ഡലങ്ങളിലൊന്നായിരുന്നു മലപ്പുറം ജില്ലയിലെ താനൂര്‍. മുസ്‌ലിം ലീഗ് കോട്ടയായിരുന്ന താനൂരില്‍ നിന്ന് ജയിച്ചുകയറിയ പ്രമുഖര്‍ നിരവധിയാണ്. 2016ലാണ് വ്യവസായിയായ വി അബ്ദുര്‍റഹ്മാന്‍, പ്രമുഖ ലീഗ് നേതാവായ അബ്ദുറഹ്മാന്‍ രണ്ടത്താണിയെ കശക്കിയെറിഞ്ഞ് വിജയക്കൊടി പാറിച്ചത്. സേവന പ്രവര്‍ത്തനങ്ങളുമായി കളം നിറഞ്ഞ വി അബ്ദുര്‍റഹ്മാന്‍ 5000ത്തോളം വോട്ടിനാണ് അന്ന് അബ്ദുര്‍ഹ്മാന്‍ രണ്ടത്താണിയെ പരാജയപ്പെടുത്തിയത്. ഇടതുസ്വതന്ത്രനായാണ് വി അബ്ദുറഹ്മാന്‍ അന്ന് ജയിച്ചത്.
ഇക്കുറിയും മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫ് വി അബ്ദുര്‍റഹ്മാനെ തന്നെയാണ് രംഗത്തിറക്കിയത്. എന്നാല്‍, ഏതു വിധേനയും മണ്ഡലം തിരിച്ചുപിടിക്കാന്‍ മുസ്‌ലിം ലീഗ് യൂത്ത് ലീഗ് നേതാവായ പി കെ ഫിറോസിനെയാണ് ഗോദയിലിറക്കിയത്. പൊടിപാറിയ പോരാട്ടമാണ് താനൂരില്‍ ഇക്കുറി ഉണ്ടായത്. ലീഡ് നില മാറി മറിഞ്ഞ വോട്ടെണ്ണല്‍ ഉദ്വേഗ നിമിഷങ്ങള്‍ സമ്മാനിച്ചത്. വോട്ടുകള്‍ മുഴുവന്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 167 വോട്ടുകളുടെ ഭൂരിപക്ഷവുമായി വി അബ്ദുറഹ്മാന്‍ മണ്ഡലം നിലനിര്‍ത്തുകയായിരുന്നു.
RELATED STORIES
തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTസിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കും
23 Sep 2023 10:26 AM GMT